x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​പ്പൊ​യി​ൽ പാ​റോ​ത്തും​നീ​രി​ൽ വ​ൻ തീ​പി​ടി​ത്തം


Published: April 22, 2026 01:12 AM IST | Updated: April 22, 2026 01:12 AM IST

പ്രാ​പ്പൊ​യി​ൽ പാ​റോ​ത്തും​നീ​രി​ലു​ണ്ടാ​യ തീ​പി​ടി​ത്തം.

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​പ്പൊ​യി​ൽ പാ​റോ​ത്തും​നീ​രി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ ന​ഷ്ടം. ഏ​ക്ക​റു ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി​യും മ​ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. രാ​വി​ലെ 11 ഓ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്തം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 200 ഓ​ളം ആ​ളു​ക​ളു​ടെ ക​ഠി​ന പ്ര​യ​ത്നം കൊ​ണ്ടാ​ണ് തീ​യ​ണ​യ്ക്കാ​ൻ സാ​ധി​ച്ച​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ​യു​ണ്ടാ​യ മ​ഴ​യും തീ​യ​ണ​യ്ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി.

പൊ​ന്നു​വ​യ​ൽ പ​റ​മ്പി​ൽ പ്ര​സാ​ദി​ന്‍റെ സ്ഥ​ല​ത്ത് നി​ന്നാ​ണ് തീ ​ക​ത്താ​ൻ ആ​രം​ഭി​ച്ച​ത്. അ​രീ​ക്ക​ൽ ഉ​ദ​യ​ഭാ​നു, പി.​ടി. കൃ​ഷ്‌​ണ​ൻ ന​മ്പ്യാ​ർ, പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, സി.​എം. പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​രു​ടെ പ​റ​മ്പു​ക​ളി​ലാ​ണു തീ ​പ​ട​ർ​ന്നു പി​ടി​ച്ച​ത്. തെ​ങ്ങ്, കവുങ്ങ്, റ​ബ​ർ, ക​ശു​മാ​വ് തു​ട​ങ്ങി​യ വി​ള​ക​ൾ ക​ത്തി​ന​ശി​ച്ചു. ക​ടു​ത്ത ചൂ​ടും കാ​റ്റും കാ​ര​ണം തീ ​അ​തി​വേ​ഗം ക​ത്തി​പ്പ​ട​ർ​ന്നു.

പ്ര​ദേ​ശ​ത്ത് തീ ​കെ​ടു​ത്താ​ൻ വെ​ള്ളം ല​ഭ്യ​മ​ല്ലാ​യി​രു​ന്നു. പെ​രി​ങ്ങോ​ത്ത് നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ ന​ട​ത്തി​യ ക​ഠി​ന പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണു തീ ​നി​യ​ന്ത്രി​ക്കാ​നാ​യ​ത്. തീ ​പ​ട​ർ​ന്ന പ്ര​ദേ​ശം കാ​ടും ച​പ്പു​ച​വ​റു​ക​ളും കൊ​ണ്ടു നി​റ​ഞ്ഞ​തി​നാ​ൽ തീ ​ആ​ളി പ​ട​രു​ക​യാ​യി​രു​ന്നു. ഏ​ക്ക​റു ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ കാ​ട് തെ​ളി​ക്കാ​തെ കി​ട​ക്കു​ന്നു​ണ്ട്.

കു​ന്നി​ൽ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ അ​ഗ്‌​നി​രക്ഷാസേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ത്ത​മു​ണ്ടാ​യ സ്ഥ​ല​ത്ത് എ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നു അ​ഗ്‌​നി​രക്ഷാ സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ര​ക്കൊ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണു തീ​യ​ണ​ച്ച​ത്. തീ ​മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ അ​തി​ർ​ത്തി തി​രി​ച്ച​തും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സഹായിച്ചു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ല​തേ​ഷ്, നൗ​ഫ​ൽ, ന​ന്ദ കൃ​ഷ്‌​ണ, ഹോം​ഗാ​ർ​ഡ് പി.​എം. ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് പു​റ​മെ പ​ഞ്ചാ​യ​ത്തം​ഗം പി.​വി. വി​ജ​യ​ൻ, ആ​ർ.​കെ. പ​ത്മ​നാ​ഭ​ൻ, സെ​ബാ​സ്റ്റ്യ​ൻ നെ​ല്ലി​ക്ക​ൽ, നി​ധീ​ഷ് പ്രാ​പ്പൊ​യി​ൽ തു​ട​ങ്ങി​യ​വ​ർ തീ​യ​ണ​യ്ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.

Tags : Major fire breaks nattuvishesham local news

Recent News

Corehub Up