ജോസഫ് ജോണ്‍ മൈക്കിള്‍
കൊല്ലം: ഓപ്പറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
പള്ളിത്തോട്ടം നീലിമ ഫ്ലാാറ്റ്, ജെ-ബ്ലോക്ക്,ഫ്ലാറ്റ് നമ്പര്‍ 91-ല്‍ താമസിക്കുന്ന ജോസ് എന്ന് വിളിക്കുന്ന ജോസഫ് ഡീന്‍ മൈക്കളാണ് പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലതയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ ഫ്ലാറ്റിന്റെ മുന്‍വശത്ത് പോളിത്തീന്‍ ബാഗുകളില്‍ നട്ടുവളര്‍ത്തിയ 22 കഞ്ചാവ് കണ്ടെത്തിയത്.
2019-ല്‍ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്.
കൂടാതെ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം നാല് കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസില്‍ മൂന്ന് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
Tags : Local News Nattuvishesham Kollam