x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​ധ​വ​യെ പീ​ഡി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ


Published: July 3, 2026 12:55 AM IST | Updated: July 3, 2026 12:55 AM IST

മാ​ന്നാ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​ധ​വ​യാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ക്കു​ക​യും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന്നാ​ർ ഓ​ടാ​ട്ട് കി​ഴ​ക്കേ​തി​ൽ കെ.​എം ബ​ഷീ​ർ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

2020ൽ ​പ​ത്ര​പ​ര​സ്യ​ത്തി​ൽനി​ന്നു കി​ട്ടി​യ ഫോ​ൺ ന​മ്പ​റി​ൽ ഇ​ട​നി​ല​ക്കാ​ര​നാ​യി സം​സാ​രി​ച്ചുകൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് സ്ത്രീ​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി അ​ഫ്സ​ൽ എ​ന്ന പേ​രി​ൽ പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാപിച്ചു.​

പി​ന്നീ​ട് നി​ര​ന്ത​രം സ്ത്രീ​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ​രാ​തി ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ സ്ത്രീയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി അ​നു​ന​യി​പ്പി​ച്ചു. പിന്നീട് സ്ഥി​ര​മാ​യി വീ​ട്ടി​ലെ​ത്തി​യ പ്ര​തി, പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പ​ല​ത​വ​ണ​യാ​യി ഇ​വ​രി​ൽനി​ന്ന് 19 ല​ക്ഷം രൂപ ത​ട്ടി​യെ​ടു​ത്ത​താ​യും നി​ര​ന്ത​രം ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യും സ്ത്രീ ​പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ അ​ടു​ത്ത നാ​ളി​ൽ ത​ന്നോ​ടു​ള്ള ഇ​ട​പെ​ട​ലി​ൽ വ്യ​ത്യാ​സം തോ​ന്നി കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ ഇ​യാ​ളു​ടെ രീ​തി മാ​റു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും തു​ട​ങ്ങി​യ​ത്രേ.

തന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെത്തു​ട​ർ​ന്നാ​ണ് ചെ​ങ്ങ​ന്നൂ​ർ ഡി​വൈ എ​സ്പി​ക്ക് സ്ത്രീ ​പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. വി. ​ബി​ജു, എ​സ് ഐ ​സു​ദീ​പ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ര​വി​ന്ദ്, വി​നീ​ത്, അ​ന​ന്ദു ബാ​ലു എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​വേ​ലി​ക്ക​ര​യി​ൽനി​ന്നു പി​ടി​കൂ​ടി​. പ്ര​തി​ക്ക് ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham District news

Recent News

Corehub Up