എക്സലന്‍ഷ്യ സീസണ്-5 ഹെറിറ്റേജ് ക്വിസ് മത്സരം അതിരൂപത വികാരിജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: ആത്മീയ, സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ കൃത്യതയോടെ ഇടപെടലുകള്‍ നടത്തിയ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സീറോമലബാര്‍ സഭയുടെ പ്രകാശഗോപുരമാണെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ സമിതി മാര്‍ ജോസഫ് പവ്വത്തിലിന്റെ സ്മരണാര്‍ഥം ചങ്ങനാശേരി, തൃക്കൊടിത്താനം, തുരുത്തി ഫൊറോനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എക്സലന്‍ഷ്യ സീസണ്-5 ഹെറിറ്റേജ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ അതിരൂപത വൈസ് പ്രസിഡന്റ് റോസിലിന് കുരുവിള അധ്യക്ഷയായിരുന്നു. അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജസ്റ്റിന് പുത്തന്‍പുരയില്‍, ടോമിച്ചന് അയ്യരുകുളങ്ങര, പി.സി. കുഞ്ഞപ്പന്, സൈബി അക്കര, കെ. എസ് ആന്റണി, സിസി അമ്പാട്ട്, സുനിത മേരി ഏബ്രഹാം, അമല ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News DeepikaNews Mar Powathil