കോഴഞ്ചേരി: മാരാമണ് കണ്വന്ഷൻ നഗറിലേക്കുള്ള പാത അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി പാലം വിഭാഗത്തിന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന് പുതുപ്പറമ്പിൽ കത്ത് നല്കി.
കോഴഞ്ചേരി ചന്തക്കടവ്, വഞ്ചിത്ര ഇടക്കടവ്, ഹെര്മിറ്റേജ് ഭാഗം എന്നീ പ്രദേശങ്ങള് വൃത്തിയാക്കുന്നതിനും കാടുകയറിക്കിടക്കുന്നിടം വെട്ടിത്തെളിക്കുന്നതിനും അധികൃതര് തയാറാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ്, മെംബര്മാരായ മൃദുല റോയി, സജി ജോര്ജ്, ബിജോ പി. മാത്യു, അനു എം. വര്ഗീസ്, വിനീത കോശി, മനീഷ് മോഹൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദീപ പുരുഷോത്തമന് എന്നിവര് സ്ഥലം സന്ദർശിച്ചു.
Tags : Maraman Convention Road should be made passable