x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​ബാ​ധി​ത​ര്‍​ക്കൊ​പ്പം മാ​ർ​ത്തോ​മ്മാ സ​ഭ ഉ​ണ്ടാ​കും: മെ​ത്രാ​പ്പോ​ലീ​ത്ത

വെബ് ഡെസ്ക്
Published: August 5, 2026 11:30 PM IST | Updated: August 5, 2026 11:30 PM IST

ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത

തി​രു​വ​ല്ല: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ ഉ​രു​ള്‍​പൊ​ട്ട​ലും പ്ര​ള​യ​വും​മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വേ​ദ​ന​യി​ല്‍ പ​ങ്കു ചേ​രു​ന്ന​താ​യി ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത.

എ​ല്ലാ​വ​രും ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ക​യും ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ക​യും ചെ​യ്യ​ണ​മെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭ്യ​ർ​ഥി​ച്ചു. ആ​വ​ര്‍​ത്തി​ച്ചു​ണ്ടാ​കു​ന്ന പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ള്‍ ന​മ്മു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​നെ​യും പ്ര​കൃ​തി​യോ​ടു​ള്ള സ​മീ​പ​ന​ത്തെ​യും പു​ന​ര്‍​വി​ചി​ന്ത​നം ചെ​യ്യാ​ന്‍ ന​മ്മെ നി​ര്‍​ബ​ന്ധി​ത​രാ​ക്കു​ന്നു. പ​രി​സ്ഥി​തി​യെ മാ​നി​ച്ചും പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യും ജീ​വി​ക്കു​ന്ന ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​വാ​ന്‍ നാം ​പ്ര​തി​ജ്ഞാ ബ​ദ്ധ​രാ​ക​ണം. മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ വി​ക​സ​ന വി​ഭാ​ഗ​മാ​യ കാ​ര്‍​ഡി​ലൂ​ടെ​യും ഭ​ദ്രാ​സ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും സം​ഘ​ട​ന​ക​ളി​ലൂ​ടെ​യും ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

സ​ഭ​യു​ടെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് മാ​ര്‍​ത്തോ​മ്മാ സ​ഭാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.

Tags : Nattuvishesham Local News Marthoma Sabha

Recent News

Corehub Up