x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​രി തോ​മ​സി​നു ര​ണ്ടാ​മൂ​ഴം


Published: December 28, 2025 07:18 AM IST | Updated: December 28, 2025 07:18 AM IST

വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് മേ​രി തോ​മ​സി​ന് ഇ​തു ര​ണ്ടാ​മൂ​ഴം. വാ​ഴാ​നി ഡി​വി​ഷ​നി​ൽ​നി​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മേ​രി തോ​മ​സ് ര​ണ്ടാം ത​വ​ണ​യാ​ണ് തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്.

നി​ല​വി​ൽ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. നേ​ര​ത്തേ മൂ​ന്നു​വ​ർ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്.

വാ​ഴാ​നി ഡി​വി​ഷ​നി​ൽ​നി​ന്ന് 15,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു മേ​രി തോ​മ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ​ത്. ഒ​രു​ത​വ​ണ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​നി​ൽ അ​ക്ക​ര​യോ​ട് ചെ​റി​യ വോ​ട്ടു​വ്യ​ത്യാ​സ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​ന്നാ​മ​നാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ൻ എ​ല്ലാ​വ​രു​ടെ​യും
ദാ​സ​നാ​യി​രി​ക്ക​ണം: മേ​യ​ർ നി​ജി ജ​സ്റ്റി​ൻ


തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച് മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ. ഗാ​ന്ധി​യെ​യും ബൈ​ബി​ൾ​വ​ച​ന​ങ്ങ​ളും ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു മേ​യ​റു​ടെ പ്ര​തി​ക​ര​ണം. ലാ​ലി ജെ​യിം​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും നി​ജി ജ​സ്റ്റി​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കും. വി​ന​യ​മി​ല്ലാ​ത്ത സേ​വ​നം സ്വാ​ർ​ഥ​ത​യും അ​ഹ​ന്ത​യു​മാ​ണെ​ന്നു ഗാ​ന്ധി​ജി പ​റ​ഞ്ഞി​ട്ടു​ണ്ട്.

നി​ങ്ങ​ളി​ൽ വ​ലി​യ​വ​നാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ൻ എ​ല്ലാ​വ​രു​ടെ​യും ശു​ശ്രൂ​ഷ​ക​നാ​യി​രി​ക്ക​ണം. നി​ങ്ങ​ളി​ൽ ഒ​ന്നാ​മ​നാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ൻ എ​ല്ലാ​വ​രു​ടെ​യും ദാ​സ​നാ​യി​രി​ക്ക​ണം എ​ന്ന ബൈ​ബി​ൾ വ​ച​ന​ങ്ങ​ളും മേ​യ​ർ ഓ​ർ​മി​പ്പി​ച്ചു. തൃ​ശൂ​രി​ലെ എ​ല്ലാ ആ​ളു​ക​ളു​ടെ​യും ദാ​സ​ൻ ആ​യി​രി​ക്കാ​നാ​ണു ത​നി​ക്ക് ആ​ഗ്ര​ഹ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

മു​ര​ളീ​മ​ന്ദി​ര​ത്തി​ലെ കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ.

 

ടി.​കെ. സു​ധീ​ഷ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്


തൃ​ശൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ടി.​കെ. സു​ധീ​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​കെ പോ​ൾ ചെ​യ്ത 30 വോ​ട്ടു​ക​ളി​ൽ 21 വോ​ട്ടു നേ​ടി​യാ​ണ് ടി.​കെ. സു​ധീ​ഷ് വി​ജ​യി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് വൈ​സ് പ്ര​സി​ഡ​ന്‍റി​നു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.


കാ​ട്ടൂ​ർ ഡി​വി​ഷ​നി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ടി.​കെ. സു​ധീ​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​തി​ർ​സ്ഥാ​നാ​ർ​ഥി വ​ട​ക്കേ​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള യു​ഡി​എ​ഫി​ന്‍റെ ഷം​സീ​റ അ​ഷ്റ​ഫി​ന് ഒ​ന്പ​തു വോ​ട്ടു ല​ഭി​ച്ചു.

ബി​ജെ​പി​യെ സ​ഖ്യ​ക​ക്ഷി​യാ​ക്കു​ന്ന​തി​ൽ കോ​ണ്‍​ഗ്ര​സി​നു
ചാ​ഞ്ച​ല്യ​മി​ല്ല: സി​പി​എം


തൃ​ശൂ​ർ: ബി​ജെ​പി​യും എ​സ്ഡി​പി​ഐ​യും സ​ഖ്യ​ക​ക്ഷി​ക​ളാ​കു​ന്ന​തി​ൽ വി.​ഡി. സ​തീ​ശ​ന്‍റെ കോ​ണ്‍​ഗ്ര​സി​നു ചാ​ഞ്ച​ല്യ​മി​ല്ലെ​ന്നു സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ. മ​റ്റ​ത്തൂ​ർ, പാ​റ​ളം, ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​തി​ന് അ​ടി​വ​ര​യി​ടു​ന്നു. അ​ധി​കാ​ര​ക്കൊ​തി മൂ​ത്ത കോ​ണ്‍​ഗ്ര​സി​ന് ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ഭീ​ഷ​ണി​യോ എ​സ്ഡി​പി​ഐ​യു​ടെ മു​സ്ലിം തീ​വ്ര​വാ​ദ​രാ​ഷ്ട്രീ​യ​മോ ബാ​ധ​ക​മ​ല്ല.


മ​റ്റ​ത്തൂ​രി​ൽ എ​ട്ടു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ത്തു ഭ​ര​ണം നേ​ടി. പാ​ർ​ട്ടി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചെ​ന്നു പ​റ​യു​ന്ന​തു ത​ട്ടി​പ്പാ​ണ്. മ​നഃ​സാ​ക്ഷി​ക്കു​ത്തി​ല്ലാ​തെ അ​വ​ർ കോ-​ബി അ​വി​ശു​ദ്ധ മു​ന്ന​ണി​യാ​യി. പാ​റ​ള​ത്തു കോ​ണ്‍​ഗ്ര​സ് അം​ഗം ബോ​ധ​പൂ​ർ​വം വോ​ട്ട് അ​സാ​ധു​വാ​ക്കി ബി​ജെ​പി​ക്കു വ​ഴി​യൊ​രു​ക്കി. ചൊ​വ്വ​ന്നൂ​രി​ൽ എ​സ്ഡി​പി​ഐ​യു​ടെ ര​ണ്ടു വോ​ട്ടു​ക​ൾ നേ​ടി കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്തുഭ​ര​ണം നേ​ടി.

ബി​ജെ​പി, എ​സ്ഡി​പി​ഐ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി എ​ന്നി​വ​യു​മാ​യു​ള്ള ച​ങ്ങാ​ത്ത​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലെ പു​രോ​ഗ​മ​ന​ധാ​ര​യെ ത​ക​ർ​ക്കാ​നാ​ണു ശ്ര​മ​മെ​ന്നും അ​ബ്ദു​ൾ ഖാ​ദ​ർ പ​റ​ഞ്ഞു.

മ​റ്റ​ത്തൂ​രി​ലെ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ മു​ന്ന​ണി​മാ​റ്റം വെ​ല്ലു​വി​ളി: സി​പി​ഐ


തൃ​ശൂ​ർ: യു​ഡി​എ​ഫി​ന്‍റെ പേ​രി​ൽ വോ​ട്ടു​വാ​ങ്ങി ജ​യി​ച്ച് അ​ധി​കാ​ര​ത്തി​ന്‍റെ അ​ടു​ത്തെ​ത്തി​യ കോ​ണ്‍​ഗ്ര​സു​കാ​ർ നേ​രം ഇ​രു​ട്ടി​വെ​ളു​ത്ത​പ്പോ​ഴേ​ക്കും ബി​ജെ​പി കൂ​ടാ​ര​ത്തി​ൽ ക​ട​ന്നു​ക​യ​റി അ​ധി​കാ​രം പ​ങ്കു​വ​യ്ക്കു​ന്ന ജ​ന​വ​ഞ്ച​ന​യു​ടെ സാ​ക്ഷ്യ​മാ​ണ് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ണ്ട​തെ​ന്നു സി​പി​ഐ.


മു​ന്ന​ണി മാ​റി​യ​വ​ർ​ക്കു​നേ​രേ എ​ടു​ത്ത സ​സ്പെ​ൻ​ഷ​ൻ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തും കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ​പാ​പ്പ​ര​ത്തം വ്യ​ക്ത​മാ​ക്കു​ന്ന​തു​മാ​ണ്. പാ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്കു ഭ​ര​ണം ഏ​ൽ​പ്പി​ച്ചു​കൊ​ടു​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് അം​ഗം മ​നഃ​പൂ​ർ​വം വോ​ട്ട് അ​സാ​ധു​വാ​ക്കി. ഇ​തു ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് - ബി​ജെ​പി അ​വി​ഹി​ത​ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. ശി​വാ​ന​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.

വേ​ലൂ​രി​ൽ ന​റു​ക്കെ​ടു​പ്പ്:പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്
സ്ഥാ​നം യു​ഡി​എ​ഫി​ന്

വേ​ലൂ​ർ: എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള വേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ യു​ഡി​എ​ഫി​ലെ സ്വ​പ്ന രാ​മ​ച​ന്ദ്ര​നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 2015ലും 2020​ലും എ​ൽ​ഡി​എ​ഫ് ആ​ണ് പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ചി​രു​ന്ന​ത്.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​യാ​യ സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ ഇ​തു നാ​ലാം​ത​വ​ണ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ​നി​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു​ജ​യി​ച്ച നി​ധീ​ഷ് ച​ന്ദ്ര​ൻ വ​ട്ടം​പ​റ​ന്പി​ലി​നു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച​ത്.


ചൊ​വ്വ​ന്നൂ​ർ: എ.​എം. നി​ധീ​ഷി​നെ പു​റ​ത്താ​ക്കി


തൃ​ശൂ​ർ: ചൊ​വ്വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പാ​ർ​ട്ടി​തീ​രു​മാ​ന​ങ്ങ​ൾ ലം​ഘി​ച്ചു പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച് പ്ര​സി​ഡ​ന്‍റാ​യ എ.​എം. നി​ധീ​ഷി​നെ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക​അം​ഗ​ത്വ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് അ​റി​യി​ച്ചു.

K-Rail Survey

Tags : nattu vishesham Mary Thomas's Second time

Recent News

Corehub Up