x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​ലെ കൂ​റ്റ​ൻ വാ​ട്ട​ർ​ടാ​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വെബ് ഡെസ്ക്
Published: August 12, 2026 12:00 AM IST | Updated: August 12, 2026 12:00 AM IST

അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ വാ​ട്ട​ർ​ടാ​ങ്ക്.

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര​യി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ വാ​ട്ട​ർ​ടാ​ങ്ക് അ​ടി​യ​ന്തി​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ക​ത്തു​ന​ൽ​കി.

ര​ണ്ടു​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള കൂ​റ്റ​ൻ ടാ​ങ്കി​ന്‍റെ പി​ല്ല​റു​ക​ളി​ലും ബീ​മു​ക​ളി​ലും വ​ലി​യ വി​ള്ള​ലു​ക​ളും അ​തു​മൂ​ലം ടാ​ങ്കി​ന് ബ​ല​ക്ഷ​യ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷം ചൂ​ണ്ടി​ക്കാ​ട്ടി ക​ത്തു​ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഷു​ക്കൂ​ർ പ​റ​ഞ്ഞു.

40 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച​താ​ണ് ടാ​ങ്ക്. പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​ലാ​ണ് ടാ​ങ്ക് നി​ൽ​ക്കു​ന്ന​ത്. ടാ​ങ്കി​നെ പ്ര​ത്യേ​ക മ​തി​ൽ​ക്കെ​ട്ടോ​ടെ​യാ​ണ് സം​ര​ക്ഷി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ബ​ല​ക്ഷ​യ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്തി​ന്‍റെ ട​ർ​ഫ് കോ​ർ​ട്ടി​ലെ​ത്തു​ന്ന കു​ട്ടി​ക​ളും ഏ​റെ ഭീ​തി​യി​ലാ​ണ്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും കു​ടും​ബ​ശ്രീ ഓ​ഫീ​സും ടാ​ങ്ക് ഭീ​ഷ​ണി​യി​ലു​ണ്ട്. ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള ടാ​ർ​റോ​ഡി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​രും ഭ​യ​പ്പാ​ടോ​ടെ​യാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

അ​പ​ക​ട ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള ടാ​ങ്കി​ന​ടി​യി​ൽ ഇ​പ്പോ​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രും മ​ദ്യ​പ​സം​ഘ​ങ്ങ​ളും താ​വ​ള​മാ​ക്കു​ക​യാ​ണ്. ടാ​ങ്ക് പൊ​ളി​ച്ചു​നീ​ക്കാ​ൻ നേ​ര​ത്തെ ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് മൂ​ന്നു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ലും കേ​ന്ദ്ര- സം​സ്ഥാ​ന പ​ദ്ധ​തി​യി​ൽ ടാ​ങ്കി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സ് വ​ർ​ക്കു​ക​ൾ ന​ട​ത്താ​ൻ ഫ​ണ്ട് ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

അ​ത്ത​രം ഫ​ണ്ടൊ​ന്നും ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് ടാ​ങ്ക് പൊ​ളി​ച്ചു മാ​റ്റാ​ൻ 3,27,000 രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി. എ​ന്നാ​ൽ ത​ന​ത് ഫ​ണ്ടോ സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ളോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ആ​വ​ശ്യം പ​ഞ്ചാ​യ​ത്തും നി​ര​സി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഷു​ക്കൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വാ​ട്ട​ർ​ടാ​ങ്കി​നു മു​ന്നി​ൽ അ​പാ​യ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ടാ​ങ്കി​ന്‍റെ ബ​ല​ക്ഷ​യം​മൂ​ലം ഒ​ന്ന​ര​വ​ർ​ഷ​മാ​യി ജ​ല​സം​ഭ​ര​ണം ഇ​ല്ലെ​ന്നും ലൈ​നി​ലേ​ക്ക് നേ​രി​ട്ടു​ള്ള പ​മ്പിം​ഗാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി ആ​ല​ത്തൂ​ർ ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ടാ​ങ്ക് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ടി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഉ​ന്ന​ത​ത​ല കാ​ര്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​ഇ അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Massive water

Recent News

Corehub Up