മല്ലപ്പള്ളി: തിരുവല്ലയിലെ എല്ഡിഎഫ് സ്ഥാനാര്ഥി മാത്യു ടി. തോമസിന്റെ പര്യടനം ആനിക്കാട് പഞ്ചായത്തില് നടന്നു. പുളിക്കാമല പതാലില്പടിയില് എല്ഡിഎഫ് ജില്ലാ കണ്വീനര് അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. ജോണ്സ് റെജി അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി ബിനു വര്ഗീസ്, സിപിഐ മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കല്, ഐഎസ്ജെഡി സംസ്ഥാന കമ്മിറ്റിയംഗം ഷാഫി, എം രാജന്, രതീഷ് പീറ്റര്, ആല്ഫിന് ഡാനി, പി. കെ. ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ആനിക്കാട്, കവിയൂര്, കുന്നന്താനം പഞ്ചായത്തുകളിലെ പര്യടനം പൂര്ത്തീകരിച്ച് മുക്കട നഗറില് സമാപിച്ചു.
Tags : nattu vishesham Mathew T. Thomas tour of Anikat