x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ക്കാ​ര്‍​ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്ന് പൂ​ര്‍​ണ​മാ​യും ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

വെബ് ഡെസ്ക്
Published: September 23, 2026 02:14 AM IST | Updated: September 23, 2026 02:14 AM IST

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ബ്ലോ​ക്കി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഉ​ള്ളൂ​ര്‍: സ​ര്‍​ക്കാ​ര്‍​ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്ന് പൂ​ര്‍​ണ​തോ​തി​ല്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പു​തി​യ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ബ്ലോ​ക്കി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കും. പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തും. അ​ത്യാ​വ​ശ്യ​മാ​യ 855 മ​രു​ന്നി​ല്‍ 664നു ​പ​ര്‍​ച്ചേ​സ് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ഇ​തി​ല്‍ 530 ല​ധി​കം മ​രു​ന്നു നി​ല​വി​ല്‍ ല​ഭ്യ​മാ​ണ്. ബാ​ക്കി​യു​ള്ള​വ​യ്ക്കാ​യി വീ​ണ്ടും ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ആ​സ്പി​രി​ന്‍, ഡോ​ക്സി​സൈ​ക്ലി​ന്‍ എ​ന്നി​വ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ​യും ബാ​ക്കി മു​ഴു​വ​ന്‍ മ​രു​ന്നും ഒ​ക്ടോ​ബ​ര്‍ ആ​ദ്യ​വാ​ര​ത്തോ​ടെ​യും പൂ​ര്‍​ണ​തോ​തി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​ക്കും. എ​ച്ച്എ​ല്‍എ​ല്‍ ലൈ​ഫ് കെ​യ​ര്‍ ലി​മി​റ്റ​ഡ് വ​ഴി നി​ര്‍​മി​ക്കു​ന്ന പു​തി​യ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ബ്ലോ​ക്കി​ന്‍റെ പ്ര​വൃ​ത്തി 18 മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ഴ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഷ​ര്‍​മി​ള മേ​രി ജോ​സ​ഫ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ കെ.​വി. വി​ശ്വ​നാ​ഥ​ന്‍, ആ​രോ​ഗ്യ കേ​ര​ളം മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ രേ​ണു​രാ​ജ്, ഡി​പി​എം അ​ര്‍​നോ​ള്‍​ഡ് ദീ​പ​ക്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് സി.​ജി. ജ​യ​ച​ന്ദ്ര​ന്‍, ര​ഞ്ജു ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up