ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ പ്ലേസ്മെന്റ് ഡ്രൈവ് 2026 മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ പ്ലേസ്മെന്റ് ഡ്രൈവ് 2026 മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനവും നൈപുണ്യ വികസനവും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രമുഖ വ്യവസായ-ബാങ്കിംഗ് സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. ഷ്നൈഡർ ഇലക്ട്രിക്, യമഹ, അശോക് ലേലാൻഡ്, കാറ്റർപില്ലർ, കൊമാറ്റ്സു, ഇൻഡോ-എംഐഎം, റെനോ, ബ്രെംബോ, ടിവിഎസ്, ടാറ്റ ഇലക്ട്രോണിക്സ്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങി നിരവധി പ്രമുഖ കമ്പനികൾ പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുത്തു.
സ്ഥാപനത്തിന്റെ ഉപദേഷ്ടാവ് ഡോ. എബ്രഹാം ചെറ്റിശേരി അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂഷൻസ് ഓപ്പറേഷൻസ് മാനേജർ ഫാ. മോഹൻ ജോസഫ്, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ലാലി ആന്റണി, വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ ജോസ്, കരിയർ ലൈഫ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി.എൻ. ഉണ്ണികൃഷ്ണൻ, വിസാറ്റ് കോർപ്പറേറ്റ് അഫയേഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ജോഷി എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam