x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ്ട​ർ​പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ​മ​ന്ത്രി​ക്ക് നി​വേ​ദ​നം


Published: July 10, 2026 10:22 PM IST | Updated: July 10, 2026 10:22 PM IST

ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ര്‍​ത്ത​ല റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലേ​ക്ക് അ​ണ്ട​ർ​പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ​സ്.​ സോ​ബി​ന്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം ന​ൽ​കി. നി​ല​വി​ലു​ള്ള രൂ​പ​രേ​ഖ അ​നു​സ​രി​ച്ച് ചേ​ർ​ത്ത​ല റെ​യി​ൽ​വേ​സ്റ്റേ​ഷ​നു മു​ന്നി​ൽ എം​ബാ​ക്മെ​ന്‍റ് നി​ർ​മി​ച്ച് ആ​ളു​ക​ൾ​ക്ക് നേ​രി​ട്ട് റെ​യി​ൽ​വേ​ സ്റ്റേ​ഷ​നി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

സ്റ്റേ​ഷ​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​വും ഇ​പ്പു​റ​വും ഉ​ള്ള അ​ണ്ട​ർ പാ​സു​ക​ളി​ലൂ​ടെ വേ​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് എ​ത്താ​ൻ. യാ​ത്ര​ക്കാ​ർ​ക്കാ​യി സ്റ്റേ​ഷ​നു മു​ന്നി​ൽ ഫു​ട് ഓ​വ​ർ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വാ​ഗ്ദാ​നം. എ​ന്നാ​ൽ, സ്ത്രീക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ റെ​യി​ൽ​വേ​ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ആ​ഗ​മ​ന-​നി​ർ​ഗ​മ​നം ദു​ഷ്ക​ര​മാ​ക്കു​ന്ന രീ​തി​യാ​യി​രി​ക്കും ഇ​തി​ലൂ​ടെ​യു​ണ്ടാ​വു​ക എ​ന്ന് ചെ​യ​ർ​മാ​ന്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് സൂ​ചി​പ്പി​ച്ചു. ഇ​തുസം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. സം​ഘ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​ബി​നോ​ടൊ​പ്പം സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത്തും ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up