x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ന്പു​ഴ​ഡാം ഉ​ദ്യാ​ന നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു നി​വേ​ദ​നം

വെബ് ഡെസ്ക്
Published: July 30, 2026 12:39 AM IST | Updated: July 30, 2026 12:39 AM IST

ജ​ല​സേ​ച​ന​മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​നു നി​വേ​ദ​നം ന​ൽ​കു​ന്നു.

പാ​ല​ക്കാ​ട്: വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ 2025 സെ​പ്റ്റം​ബ​ർ 10 മു​ത​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മ​ല​ന്പു​ഴ ഉ​ദ്യാ​ന നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​ജേ​ഷ് ജ​ല​സേ​ച​ന മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​നു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​രി​ന് വ​ൻ ന​ഷ്ട​മു​ണ്ടാ​കു​ന്ന​തി​നൊ​പ്പം പ​രി​സ​ര​വാ​സി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ഇ​പ്പോ​ൾ ഏ​റെ ദു​രി​ത​ത്തി​ലു​മാ​ണ്. ഒ​രു കേ​ടു​പാ​ടും ഇ​ല്ലാ​ത്ത ചു​റ്റു​മ​തി​ലി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​മ​ല്ലാ​തെ കാ​ര്യ​മാ​യ ഒ​രു വി​ക​സ​ന പ്ര​വൃ​ത്തി​യും ഉ​ദ്യാ​ന​ത്തി​ൽ പ​ത്തു​മാ​സ​മാ​യി ന​ട​ന്നി​ട്ടി​ല്ല.

വേ​ന​ല​വ​ധി​ക്കാ​ല​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ല​ഭി​ക്കേ​ണ്ട വ​രു​മാ​ന​ത്തി​ൽ വ​ലി​യ കു​റ​വാ​ണ് ഉ​ദ്യാ​നം പൂ​ട്ടി​ക്കി​ട​ക്കു​ന്ന​തു​മൂ​ലം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് മു​ൻ ക​രാ​ർ​ക​ന്പ​നി​ക്ക് ജോ​ലി ഏ​ൽ​പ്പി​ച്ച​ത്.

ഉ​ദ്യാ​നം ര​ണ്ടു​ഭാ​ഗ​മാ​യി വി​ഭ​ജി​ച്ച് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കും. തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ക്കി​യു​ള്ള ശ​ന്പ​ള കു​ടി​ശി​ക ന​ൽ​ക​ണ​മെ​ന്നും ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ക​ന്പി​വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും മ​ല​ന്പു​ഴ​യി​ൽ​നി​ന്നും ജി​ല്ല​യി​ലെ മ​റ്റ്ഡാ​മു​ക​ളി​ൽ നി​ന്നും മ​ണ​ലെ​ടു​ക്കാ​ൻ​വേ​ണ്ട സ​ർ​ക്കാ​ർ​ത​ല തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന​ധി​കൃ​ത റി​സോ​ർ​ട്ടു​ക​ൾ കൂ​ടി​വ​രി​ക​യാ​ണെ​ന്നും ഡാ​മി​ന് ദോ​ഷ​ക​ര​മാ​യ രീ​തി​യി​ൽ ബോ​ർ​വെ​ൽ കു​ഴി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​ഉ​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​കു​റി​ച്ച് വ​കു​പ്പു​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ശി​വ​രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി ഉ​ട​ൻ പാ​ല​ക്കാ​ട്ട് എ​ത്താ​മെ​ന്നും നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി.

നേ​താ​ക്ക​ളാ​യ എം.​വി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, സ​തീ​ഷ് പു​തു​ശേ​രി, എ​സ്. അ​ജ​യ് എ​ന്നി​വ​രും നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : Memorandum NattuVishasham DistrictNews

Recent News

Corehub Up