കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് വനിതാ സെല്ലിന്റെ നേതൃത്വത്തിൽ ഭീമാ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആഭിമുഖ്യത്തിൽ ആയിരം മെൻസ്ട്രുവൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്തു. ഭീമാ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഋഷികേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സച്ചിൻ ജെയിംസ് അധ്യക്ഷത വഹിച്ചു. അമോറ ഹെൽത്ത് ടെക് ഫൗണ്ടർ വി.കെ. ചാൾസ് മുഖ്യപ്രഭാഷണം നടത്തി. വനിതാ സെൽ കോഓർഡിനേറ്റർ പി. റോഷ്നി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. അനുരാധ, എൻസിസി ഓഫീസർ ഡോ. വിബിജ, കോളജ് യൂണിയൻ ചെയർപേഴ്സൺ പി.എസ്. ശ്രീരാഗ്, തീർത്ഥ ഷൈജു എന്നിവർ പ്രസംഗിച്ചു.
സ്ത്രീകളുടെ ആരോഗ്യവും ആർത്തവ ശുചിത്വവും എന്ന വിഷയത്തിൽ ഡോ. ലക്ഷ്മി ആർ. പിള്ള, ഷാനിബ പള്ളിയാൽ തുടങ്ങിയവർ സെക്ഷൻ നയിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി "പാഡ് ഫ്രീ ക്യാമ്പസ് ' പ്രതിജ്ഞയോടെയാണ് പരിപാടി ആരംഭിച്ചത്. വിദ്യാർഥികളും അധ്യാപകരും വോളണ്ടിയർമാരുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
Tags : nattu vishesham Menstrual cup distribution