ഇരിട്ടി: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഇരിട്ടി ബ്ലോക്കു പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേനാംഗങ്ങള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം സുമേഷ് അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. ഇരിട്ടി താലൂക്ക് ആശുപത്രി എൽഎച്ച്എസ് മേരി, ജെപിഎച്ച്എൻ റിസോഴ്സ് പേഴ്സൺമാരായ രമണി. ജ്യോതിർ ലത എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. മനീഷ , സി. ഷൈമ , ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ പായം, ജോയിന്റ് ബിഡിഒ കെ. രമേശൻ, വനിത ക്ഷേമ ഓഫീസർ ഷീബ എന്നിവർ പ്രസംഗിച്ചു.
Tags : nattu visheshsam Menstrual cups