x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​ർ​ക്ക് മാ​ന​സി​കാ​രോ​ഗ്യ പ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: October 13, 2026 01:36 AM IST | Updated: October 13, 2026 01:36 AM IST

ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം മി​ല്ലി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി മീ​റ്റിം​ഗ് ഹാ​ളി​ൽ ന​ട​ന്നു.​ആ​രോ​ഗ്യം, ഹോ​മി​യോ​പ്പ​തി, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മാ​ന​സി​ക സ​മ്മ​ർ​ദ്ദ നി​വാ​ര​ണ പ​രി​ശീ​ല​നം​സം​ഘ​ടി​പ്പി​ച്ചു.​

പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബാ​ലാ​മ​ണി , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ. ​സു​ബി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​മാ​ന​സി​ക ആ​രോ​ഗ്യ അ​വ​ബോ​ധ​വും ബോ​ധ​വ​ൽ​ക്ക​ര​ണ​വും, മാ​റു​ന്ന ലോ​ക​ത്ത് വ​ള​രു​ന്ന കു​ട്ടി​ക​ൾ, ശി​ശു മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ൾ, എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബ​ൽ​കീ​സ് , മു​ഹ​മ്മ​ദ​ൻ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Mental Health NattuVishasham DistrictNews

Recent News

Corehub Up