x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സി​ല്‍ വ്യാ​പാ​രി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 23, 2026 02:25 AM IST | Updated: September 23, 2026 02:25 AM IST

പ്രതീകാത്മക ചിത്രം

കൊ​യി​ലാ​ണ്ടി: പോ​ക്‌​സോ കേ​സി​ല്‍ കൊ​യി​ലാ​ണ്ടി​യി​ലെ വ്യാ​പാ​രി അ​റ​സ്റ്റി​ല്‍. കൊ​യി​ലാ​ണ്ടി ടൗ​ണി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് എ​തി​ര്‍​വ​ശ​ത്താ​യി താ​ജ് ഫൂ​ട്ട്‌​വെ​യ​ര്‍ ക​ട ന​ട​ത്തു​ന്ന ആ​ഷി​ഖ് (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ചെ​രു​പ്പ് വാ​ങ്ങാ​നെ​ത്തി​യ പ​തി​നൊ​ന്നു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ബ​ഹ​ളം​വ​ച്ച​തോ​ടെ ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടു​ക​യും പൊ​ലി​സി​ല്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up