x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ള​ത്ത് ഹെ​റോ​യി​നു​മാ​യി ഇതരസംസ്ഥാന തൊ​ഴി​ലാ​ളി പി​ടി​യി​ൽ


Published: July 10, 2026 10:16 PM IST | Updated: July 10, 2026 10:16 PM IST

കാ​യം​കു​ളം: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഹെ​റോ​യി​നുമായി ഇതരസംസ്ഥാന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ത്തി​യ ര​ഹ​സ്യ പ​രി​ശോ​ധ​ന​യി​ലാ​ണ് 50 ഗ്രാം ​ഹെ​റോ​യി​നു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി മു​ബാ​റ​ക് അ​ലി (38) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള കേ​സു​ക​ളും ഒ​രു അ​ടി​പി​ടി​ക്കേ​സും നി​ല​വി​ലു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.​

ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഹെ​റോ​യി​ൻ കൈ​മാ​റു​ന്ന​തി​നാ​യി ഇ​യാ​ൾ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ത്തു​മെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: എം​ഡി​എം​എ​യു​മാ​യി ഹ​രി​പ്പാ​ട്ട് യു​വാ​വും വീ​യ​പു​ര​ത്ത് യു​വ​തി​യും പി​ടി​യി​ലാ​യി. കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ വ​ട​ക്ക് ഉ​സ്മാ​നി​യ മ​ൻ​സി​ലി​ൽ ഇ​ല്ല്യാ​സ് (37), വീ​യ​പു​രം സ്വ​ദേ​ശി​നി ഗോ​പി​ക എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ല്ല്യാ​സി​ൽനി​ന്ന് 5.72 ഗ്രാം ​എം​ഡി​എം​എ​യും ഗോ​പി​ക​യി​ൽ നി​ന്ന് 0.25 ഗ്രാം ​എം​ഡി​എം​എ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ഹ​രി​പ്പാ​ട് തെ​ക്കേ​ന​ട ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സ​ർ​വീ​സ് റോ​ഡി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​ല്ല്യാ​സി​നെ ഹ​രി​പ്പാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ സം​ശ​യം തോ​ന്നി ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

ഇ​ല്ല്യാ​സി​ന്‍റെ ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വീ​യ​പു​ര​ത്തെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്. സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നാ​യി ഇ​വ​ർ ഇ​ല്ല്യാ​സി​ൽനി​ന്ന് ല​ഹ​രി​മ​രു​ന്ന് വാ​ങ്ങി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

പ്ര​തി​ക​ൾ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രെ​യും ഇ​വ​രു​ടെ മ​റ്റ് ഇ​ട​പാ​ടു​കാ​രെ​യും കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ വി. ​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ഇ.​ നൗ​ഷാ​ദ്, എ​എ​സ്ഐ പ്ര​മോ​ദ്, സി​പി​ഒ ശ്രീ​നാ​ഥ്, ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡാ​യ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ്, ഇ​ജാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham District News

Recent News

Corehub Up