x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ മി​നി മാ​ര​ത്തണും മ​നു​ഷ്യ​ച്ച​ങ്ങ​ല​യും സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 22, 2026 03:14 AM IST | Updated: July 22, 2026 03:14 AM IST

ന​ട​വ​യ​ല്‍ സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളിലെ ലഹരിവിരുദ്ധ റാലി

ന​ട​വ​യ​ല്‍: സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ ല​ഹ​രി വി​രു​ദ്ധ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ മി​നി മാ​ര​ത്തോ​ണും മ​നു​ഷ്യ​ച്ച​ങ്ങ​ല​യും സം​ഘ​ടി​പ്പി​ച്ചു.
സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നും കാ​യി​ക​താ​ര​വു​മാ​യ ജോ​സ് മാ​ത്യു മാ​ര​ത്തോ​ണ്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​ട​വ​യ​ല്‍ ടൗ​ണി​ല്‍ സ​മാ​പി​ച്ച മാ​ര​ത്തോ​ണി​ന് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വി​ന്‍​സ​ന്‍റ് ചേ​ര​വേ​ലി​ല്‍ മാ​ര​ത്തോ​ണി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ പു​ഷ്പ​ഹാ​രം അ​ണി​യി​ച്ച് സ്വീ​ക​രി​ക്കു​ക​യും ച​ട​ങ്ങി​ല്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ല​ഹ​രി​ക്കെ​തി​രേ പ്ര​തി​രോ​ധം തീ​ര്‍​ത്തു​കൊ​ണ്ട് ന​ട​വ​യ​ല്‍ ടൗ​ണി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ര്‍​ത്തു. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.

Tags : Mini marathon Nattuvishesham DistrictNews

Recent News

Corehub Up