x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പരിക്കേറ്റ സംഭവം; പ്രതിഷേധം


Published: February 26, 2026 02:07 AM IST | Updated: February 26, 2026 02:07 AM IST

അ​പ​ല​പ​നീ​യ​ം: സി​പി​ഐ

ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ​യു​ണ്ടാ​യ കെ​എ​സ്‌​യു ആ​ക്ര​മ​ണം അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​വും അ​പ​ല​പ​നീ​യ​വു​മെ​ന്ന് സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ല്‍. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു മ​ന്ത്രി​യെ പ്ര​ത്യേ​കി​ച്ച് സ്ത്രീ​യെ കാ​യി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന രീ​തി ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാകി​ല്ല. ​പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ല്‍ ഉ​ണ്ടെ​ങ്കി​ലും സ​മ​ര​ങ്ങ​ള്‍ അ​തി​രു​വി​ടു​ന്ന​ത് പാ​ര്‍​ട്ടി നേ​തൃ​ത്വം നി​യ​ന്ത്രി​ക്ക​ണം. ഇ​ത് ശ​രി​യാ​യ രാ​ഷ്‌ട്രീ​യ​മ​ല്ലെ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. സ​ന്തോ​ഷ്കു​മാ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

കെ​എ​സ്‌​യു ആ​ക്ര​മ​ണം
പ്ര​തി​ഷേ​ധാ​ര്‍​ഹം:
കോ​ണ്‍​ഗ്ര​സ്-​എ​സ്

ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് നേ​രെ ക​ണ്ണൂ​രി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി.​ആ​ര്‍. വേ​ശാ​ല, യു. ​ബാ​ബു​ഗോ​പി​നാ​ഥ്, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​എം. വി​ജ​യ​ന്‍, ടി.​കെ.​എ. ഖാ​ദ​ര്‍, രാ​ജേ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ല്‍, വി. ​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​ം:
കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം

ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച സം​ഭ​വം ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്നയ്​ക്ക​ൽ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ ആ​ക്ര​മി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധാ​ര്‍​ഹം:
ബി​ജെ​പി

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കൈ​യേ​റ്റം ചെ​യ്ത കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ര്‍ നോ​ര്‍​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​നോ​ദ്കു​മാ​ര്‍. മ​ന്ത്രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പ് യു​വ​മോ​ര്‍​ച്ച​യും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ക​രി​ങ്കൊ​ടി വീ​ശി മാ​ത്ര​മാ​യി​രു​ന്നു യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യ​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യും ത​ട്ടി​ക്ക​യ​റി. ഇ​തൊ​ന്നും ഒ​രു മ​ന്ത്രി​യി​ല്‍ നി​ന്നു​ണ്ടാ​ക​രു​ത്. ജ​നാ​ധി​പ​ത്യ​രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ അ​സ​ഹി​ഷ്ണു​ത​യോ​ടെ പെ​രു​മാ​റു​ന്ന മ​ന്ത്രി​യു​ടെ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നും കെ.​കെ. വി​നോ​ദ്കു​മാ​ര്‍ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags : Minister Veena George nattuvishesham local news

Recent News

Corehub Up