x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്നും മി​സ് ആ​ക്കാ​തെ മി​സ്റ്റി


Published: June 16, 2026 07:33 AM IST | Updated: June 16, 2026 07:33 AM IST

ആ​ലു​വ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ൽ താ​ര​മാ​യി എ​ട്ടു വ​യ​സു​കാ​രി മി​സ്റ്റി എ​ന്ന സ്നി​ഫ​ർ ഡോ​ഗ്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ലെ കെ 9 ​സ്ക്വാ​ഡി​ലെ ന​ർ​ക്കോ​ട്ടി​ക് സ്നി​ഫ​ർ ആ​ണ് ലാ​ബ്ര​ഡോ​ർ റി​ട്രീ​വ് വി​ഭാ​ഗ​ത്തി​ലെ മി​സ്റ്റി.

പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും നേ​ടി​യി​ട്ടു​ള്ള മി​സ്റ്റി മ​യ​ക്കു​മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ വി​ദ​ഗ്ധ​യാ​ണ്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ, അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും പെ​രു​മ്പാ​വൂ​ർ പ​ട്ട​ണ​ത്തി​ലും മ​റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും ന​ട​ന്ന മ​യ​ക്കു​മ​രു​ന്നു​വേ​ട്ട​യി​ൽ ര​ഹ​സ്യ​സ​ങ്കേ​ത​ങ്ങ​ൾ മി​സ്റ്റി​യാ​ണ് ക​ണ്ടെ​ത്തി​ക്കൊ​ടു​ത്ത​ത്. മി​സ്റ്റി കൂ​ടെ​യു​ണ്ടെ​ങ്കി​ൽ ഒ​ന്നും മി​സാ​വി​ല്ലെ​ന്നാ​ണ് പോ​ലീ​സും പ​റ​യു​ന്ന​ത്. മി​ക​ച്ച സേ​വ​ന​ത്തി​ന് പ​ല പ്രാ​വ​ശ്യം ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി ബ​ഹു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

സീ​നി​യ​ർ സി​പി​ഒ മാ​രാ​യ കെ.​ജെ.​രാ​ജീ​വ്, വി.​എ. ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഹാ​ൻ​ഡി​ല​ർ​മാ​ർ. മി​സ്റ്റി​യെ കൂ​ടാ​തെ എ​ക്സ്പ്ലോ​സീ​വ് സ്നി​ഫ​ർ​മാ​രാ​യ ജാ​മി, ബെ​ർ​ട്ടി, അ​ർ​ജു​ൻ, ക്രൈം ​സീ​ൻ ട്രാ​ക്ക​ർ​മാ​രാ​യ മാ​ർ​ലി, ടി​ൽ​ഡ എ​ന്നി​വ​രാ​ണ് കെ9 ​സ്ക്വാ​ഡി​ലു​ള്ള​ത്.

 

Tags : nattu vishesham don't miss anything Misy

Recent News

Corehub Up