പാവറട്ടി: കോർപറേറ്റ് ഭീമൻമാരായ അദാനി - അംബാനിമാർക്കുവേണ്ടിമാത്രം ഭരണം നടത്തുന്നവരായി മോദിസർക്കാർ മാറിയെന്ന് എഐസിസി സെക്രട്ടറിയും മുൻ എംപിയുമായ ടി.എൻ. പ്രതാപൻ ആരോപിച്ചു.
പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർധനവിനെതിരെ പൂവത്തൂരിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാവറട്ടി ബ്ലോ ക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറിമാരായ കെ.കെ. ബാബു, പി.കെ. രാജൻ, എ.ടി. സ്റ്റീഫൻ, സിജു പാവറട്ടി, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ, മീര ജോസ്, ഒ.ജെ. ഷാജൻ, സലാം വെൻമേനാട്, സുബിരാജ് തോമസ്, പ്രസാദ് പണിക്കൻ, വർഗീസ് മാനത്തിൽ, എ.ടി. ആന്റോ, പ്രസാദ് വാക, ജറോം ബാബു, എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Modi government Adani-Ambani