ചാലക്കുടി: ഉദ്ഘാടനംനടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സബ് ട്രഷറി കെട്ടിടം തുറന്നില്ല.
ട്രഷറി അടിസ്ഥാന വികസനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച് നാലിന് അന്നത്തെ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലാണ് നിർവഹിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് തിരക്കിട്ട് കെട്ടിടം ഉദ്ഘാടനം നടത്തുകയായിരുന്നു. എന്നാൽ നിർമാണം പൂർത്തികരിച്ചിരുന്നില്ല. ഇതിനാൽ കെട്ടിട നമ്പർ ലഭിച്ചിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കിയിട്ടില്ല. ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ മുകൾനിലയിലാണ് സബ് ട്രഷറി താൽക്കാലികമായി പ്രവർത്തിക്കുന്നത്.
പെൻഷൻ വാങ്ങാനെത്തുന്ന വൃദ്ധജനങ്ങളും മറ്റും വളരെ ബുദ്ധിമുട്ടിയാണ് മുകൾനിലയിൽ പ്രവർത്തിക്കന്ന ട്രഷറിയിൽ എത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ നിലച്ചിരിക്കയാണ്.
Tags : Nattuvishesham District News