കണ്ണൂർ: ആർടിഒ ഓഫീസിൽ ഉച്ചകഴിഞ്ഞ് ഒന്നിനു ശേഷം പ്രവേശനം നിരോധിച്ച നടപടി പിൻവലിക്കണമെന്ന് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.സി. ടൈറ്റസ് അധ്യക്ഷത വഹിച്ചു. എൻ.സി. സുമോദ് മുഖ്യ പ്രഭാഷണം നടത്തി. പി.പി. രവീന്ദ്രൻ, കെ. ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.