x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ണ്‍.​ഡോ. ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് വി​കാ​രി ജ​ന​റാ​ള്‍, മോ​ണ്‍. ഡോ.​ക്രി​സ്റ്റി ജോ​സ​ഫ് എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി

വെബ് ഡെസ്ക്
Published: September 5, 2026 11:08 PM IST | Updated: September 5, 2026 11:08 PM IST

മോ​ണ്‍.​ഡോ. ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് , മോൺ.ഡോ. ​ക്രി​സ്റ്റി ജോ​സ​ഫ്

പു​ന​ലൂ​ര്‍ : സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി മോ​ണ്‍. ഡോ. ​ജോ​ണ്‍​സ​ണ്‍ ജോ​സ​ഫി​നെ പു​ന​ലൂ​ര്‍ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളാ​യും രൂ​പ​ത​യു​ടെ കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​രും പിആ​ര്‍ഒ​യു​മാ​യ മോ​ണ്‍. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫി​നെ പു​ന​ലൂ​ര്‍ രൂ​പ​ത​യു​ടെ വൈ​ദി​ക​ര്‍​ക്ക് വേ​ണ്ടി​യു​ള്ള എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി​യാ​യും പു​ന​ലൂ​ര്‍ ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ നി​യ​മി​ച്ചു.

കൊ​ല്ലം ചെ​മ്മ​ക്കാ​ട് കു​റ്റി​വി​ള വീ​ട്ടി​ല്‍ ജോ​സ​ഫ് ക്രൂ​സി​ന്‍റെയും ഗ്രേ​സി ജോ​സ​ഫി​ന്‍റെ​യും മ​ക​നാണ് ​മോൺ. ​ഡോ. ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്. 1983 മേ​യ് 14ന് ​കൊ​ല്ലം രൂ​പ​ത​യു​ടെ മെ​ത്രാ​ന്‍ ജോ​സ​ഫ് ജി. ​ഫെ​ര്‍​ണാ​ണ്ട​സി​ല്‍ നി​ന്ന് ചെ​മ്മ​കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​യി​ല്‍ വ​ച്ച് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 1993 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് റോ​മി​ലെ ഉ​ര്‍​ബാ​നി​യാ​ന യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് സ​ഭാ​നി​യ​മ​ത്തി​ല്‍ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി. രൂ​പ​ത ചാ​ന്‍​സി​ല​ര്‍, രൂ​പ​ത ജു​ഡീ​ഷ്യ​ല്‍ വി​കാ​രി, കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചു.

കൊ​ല്ലം, പു​ന​ലൂ​ര്‍ രൂ​പ​ത​ക​ളി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ മോ​ണ്‍. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫ് വി​ദ്യാ​ഭ്യാ​സ ശു​ശ്രൂ​ഷ സ​മി​തി കോ - ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ശു​ഭ​ദ​ര്‍​ശ​ന്‍ ഡ​യ​റ​ക്ട​ര്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ക്കു​ന്നു. കൊ​ല്ലം ച​വ​റ തെ​ക്കും​ഭാ​ഗം ചെ​റു​പു​ല്ലാ​ഴി​ത്ത് വീ​ട്ടി​ല്‍ വി​ന്‍​സെ​ന്‍റ് ജോ​സ​ഫി​ന്‍റെ​യും ഗെ​ട്രൂ​ഡ് ജോ​സ​ഫി​ന്‍റെ യും മ​ക​നാ​ണ് മോ​ണ്‍. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫ്. 2001 ജ​നു​വ​രി നാ​ലി​ന് പു​ന​ലൂ​ര്‍ രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ന്‍ മ​ത്യാ​സ് കാ​പ്പി​ലി​ല്‍ നി​ന്ന് പു​ന​ലൂ​ര്‍ സെ​ന്റ് മേ​രി​സ് ക​ത്തീ​ഡ്ര​ല്‍ വ​ച്ച് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.

2009 ഒ​ക്‌ടോബ​ര്‍ 14ന് ​റോ​മി​ലെ ഹോ​ളി ക്രോ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് സ​ഭാ നി​യ​മ​ത്തി​ല്‍ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി. രൂ​പ​ത ജു​ഡീ​ഷ്യ​ല്‍ വി​കാ​രി, രൂ​പ​താ അ​ജ​പാ​ല​ന സ​മി​തി സെ​ക്ര​ട്ട​റി, രൂ​പ​ത വൈ​സ് ചാ​ന്‍​സി​ല​ര്‍ എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചു. പു​ന​ലൂ​ര്‍ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളാ​യ പ​ഴ​കു​ളം, ശൂ​ര​നാ​ട്, പ​ത്ത​നാ​പു​രം പു​ന​ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍, കു​ന്നി​ക്കോ​ട്, പാ​ണ്ടി​ത്തി​ട്ട, പു​ത്തൂ​ര്‍​ക്ക​ര ഇ​ട​വ​ക​ക​ളി​ല്‍ സേ​വ​നം ചെ​യ്തു.

Tags : Vicar General NattuVishasham DistrictNews

Recent News

Corehub Up