പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം 27ന് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ഭാരവാഹികളായ മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, പ്രിന്‍സിപ്പല്‍ സോജന് ടി. തോമസ്, പ്രഥമാധ്യാപിക സിസ്റ്റര്‍ കെ.ടി. ജോസഫീന, പിടിഎ പ്രസിഡന്റ് ഷിനോ തോമസ് കടുപ്പില്‍, സജി കൊച്ചുകുടിയില്‍, ബിജോയ് മാത്യു, കെ.വി. സോജന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങില്‍ മനേജര്‍ ഫാ. ജോര്‍ജ് ആലൂക്ക അധ്യക്ഷത വഹിക്കും. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം അനുഗ്രഹപ്രഭാഷണം നടത്തും. സുവര്‍ണ ജൂബിലി ലോഗോ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ പ്രകാശനം ചെയ്യും.
എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ പഞ്ചായത്ത് പ്രസിഡന്റ് ആദരിക്കും. മുന്‍ എംഎല്‍എ കെ.സി. റോസക്കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ജില്ലാ പഞ്ചായത്തംഗം ഗിരിജ കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം സുമാ ബിനീഷ്, ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ്, ഡിഇഒ സി.വി. മന്മോഹന്, ജില്‍സ് മണിയത്ത്, സിജി സജി, മിനി ജോണ്‍,അനീറ്റല് ജോബിസണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1976ല്‍ ആരംഭിച്ച സ്കൂളില്‍ നിലവില്‍ 800 ഓളം വിദ്യാര്‍ഥികളുണ്ട്. പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ വിദ്യാലയം ഉന്നത നിലവാരമാണ് പുലര്‍ത്തുന്നതെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.