x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​പ്പി​നി പാ​ലം നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ല

വെബ് ഡെസ്ക്
Published: September 29, 2026 01:02 AM IST | Updated: September 29, 2026 01:02 AM IST

നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന മു​പ്പി​നി പാ​ലം.

എ​ട​ക്ക​ര: എ​ട​ക്ക​ര- മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന മു​പ്പി​നി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍. പു​ന്ന​പ്പു​ഴ​യ്ക്ക് കു​റു​കെ മു​പ്പി​നി​യി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കോ​സ്‌​വേ മ​ല​വെ​ള്ള​പാ​ച്ചി​ലു​ക​ളി​ല്‍ ത​ക​ര്‍​ച്ചാ​ഭീ​ഷ​ണി നേ​രി​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് 2025 ജ​നു​വ​രി​യി​ല്‍ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പാ​ല​ത്തി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​ത്. ക​രാ​ര്‍ പ്ര​കാ​രം സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ക​ടു​ത്ത യാ​ത്രാ​ദു​രി​തം അ​നു​ഭ​വി​ച്ചി​രു​ന്നു. നി​ല​വി​ല്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളു​ടെ​യും ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ​യും നി​ര്‍​മാ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​ള​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം 90 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 8.4 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പു​തി​യ പാ​ലം രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. കൈ​വ​രി​ക​ളു​ടെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പാ​ലം ഉ​ട​ന്‍ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up