x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യൂ​സി​ക് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 24, 2026 03:04 AM IST | Updated: September 24, 2026 03:04 AM IST

തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ലെ മ്യൂ​സി​ക് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​യും പി​ന്ന​ണി ഗാ​യി​ക​യു​മാ​യ ഡോ. ​ബി. അ​രു​ന്ധ​തി നിർവ ഹിക്കുന്നു. കോളജ് മാ​നേ​ജ​ർ ഫാ. ​ഡോ. സ​ണ്ണി ജ

ക​ഴ​ക്കൂ​ട്ടം: സം​ഗീ​ത പ​ഠ​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ലെ മ്യൂ​സി​ക് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹിച്ചുകൊ​ണ്ട് ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​യും പി​ന്ന​ണി ഗാ​യി​ക​യു​മാ​യ ഡോ. ​ബി. അ​രു​ന്ധ​തി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഗീ​ത​പ​ഠ​ന​ത്തി​ന് ഒ​ന്നും ത​ട​സ​മ​ല്ലെന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഐ​ക്ക​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ്യൂ​സി​ക് ക്ല​ബി​ന്‍റെ ലോ​ഗോ​യും പ്ര​കാ​ശ​നം ചെ​യ്തു .

കോളജ് മാ​നേ​ജ​ർ ഫാ. ​ഡോ. സ​ണ്ണി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ്യൂ​സി​ക് ക്ല​ബ് കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ. ​ര​ഞ്ജു ആ​ർ. കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്രഫ. ഡോ. തോ​മ​സ് സ്ക​റി​യ, ഓ​ഫീ​സ് സൂ​പ്ര​ണ്ട് ഷീ​ൻ ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജോ​ൺ എ​ന്നി​വ​ർ പ്രസംഗിച്ചു. ക​ൾ​ച്ച​റ​ൽ ക​മ്മ​ിറ്റി കോ-ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.പി. ഷീ​ജമോ​ൾ ന​ന്ദി പറഞ്ഞു. തു​ട​ർ​ന്ന് ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ സം​ഗീ​ത​വി​രു​ന്നും നൃ​ത്താ​വി​ഷ്കാ​ര​വും ന​ട​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Music club

Recent News

Corehub Up