മുത്തൂറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണത്തോടനുബന്ധിച്ച് നടന്ന ഓണസദ്യ
കോട്ടയം: പാലിയേറ്റീവ് രോഗികള്‍ക്കും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും ഓണക്കിറ്റുകള്‍ വിതരണം ചെയ്ത് മുത്തൂറ്റ് ഫിനാന്‍സ്.
മാര്‍ ഗ്രീഗോറിയോസ് കാരുണ്യനിലയത്തില്‍ നടന്ന ചടങ്ങ് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, വിനു ജോബ്, നാട്ടകം സുരേഷ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്‍. വാസവന്, റെജി സക്കറിയ, മുത്തൂറ്റ് ഗ്രൂപ്പ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ ഹെഡ് രോഹിത് രാജ്, റീജണല്‍ മാനേജര്‍ തോമസ് വി. കുര്യാക്കോസ്, ജെഎംഡി ഓഫീസ് മാനേജര്‍ രാജ് ഫിലിപ്പ്, വിജിലന്‍സ് ഓഫീസര്‍ ഉണ്ണിക്കൃഷ്ണന് നായര്‍, ചങ്ങനാശേരി ബ്രാഞ്ച് മാനേജര്‍ ബോണി വര്‍ഗീസ്, ചിറത്തലാട്ട് സി. ജോണ്‍ കോറെപ്പിസ്കോപ്പ, കാരുണ്യനിലയം സെക്രട്ടറി ഫാ. കുര്യാക്കോസ് മാണി എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News Muthoot Finance patients