പക്കീർ മൈതീൻ സാഹിബ് സ്മാരക അവാർഡ്
തിരുവനന്തപുരം: അണ്ടൂർക്കോണം പഞ്ചായത്ത് മുൻ അംഗം പക്കീർ മൈതീൻ സാഹിബിന്റെ പേരിലുള്ള മികച്ച സർക്കാർ വിദ്യാലയത്തിനുള്ള രണ്ടാമത് നന്മ അവാർഡ് വെയിലൂർ ഗവ. ഹൈസ്കൂളിന് ലഭിച്ചു. കരിച്ചാറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ഏഴാമത് വാർഷിക ആഘോഷ ചടങ്ങിൽ മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് അവാർഡ് വിതരണം ചെയ്തു.
വെയിലൂർ ഗവ. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ജെ.എം. റഹിം അവാർഡ് ഏറ്റുവാങ്ങി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ആർ. അജിത, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ്, വൈസ് പ്രസിഡന്റ് എസ്. കവിത, നന്മ കരിച്ചാറയുടെ ഭാരവാഹികളായ എ.ഫൈസൽ, എ.കെ. ഷാജി, റോയൽ അഷ്റഫ്, നിസാർ, കരിച്ചാറ നാദിർഷ തുടങ്ങിയവർ പ്രംസിഗിച്ചു. വാർഷിക ആഘോഷ ചടങ്ങുകൾ തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.
Tags : Nattuvishesham Districtnews Nanma