x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വ​ത്തി​ല്‍ നെ​പ്പോ​ളി​യ​ന്‍ ജേ​താ​വ്

വെബ് ഡെസ്ക്
Published: September 5, 2026 11:12 PM IST | Updated: September 5, 2026 11:12 PM IST

ജ​ലോ​ത്സ​വം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി നി​ര്‍​വ​ഹി​ക്കു​ന്നു.

എ​ട​ത്വ: കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഏ​ഴാ​മ​ത് ശ്രീ​നാ​രാ​യ​ണ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വ​ത്തി​ല്‍ വെ​പ്പ് എ ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ല്‍ നെ​പ്പോ​ളി​യ​ന്‍ ജേ​താ​വ്. എ​ര്‍​വി​ന്‍ ഷി​ക്കു ക്യാ​പ്റ്റ​നാ​യ ടിം ​നെ​പ്പോ​ളി​യ​നാ​ണ് നെ​പ്പോ​ളി​യ​ന്‍ വ​ള്ള​ത്തി​ല്‍ തു​ഴ​ഞ്ഞ​ത്. കാ​ര്‍​ത്തി​ക് സു​നി​ല്‍ ക്യാ​പ​റ്റ​നാ​യ ക​ള​ങ്ങ​ര വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ഷോ​ട്ട് പു​ളി​ക്ക​ത്ത​റ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. വെ​പ്പ് ബി ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ല്‍ തോ​ട്ടു​ക​ട​വ​ന്‍ ജേ​താ​വാ​യി. പു​ന്ന​ത്ര പു​ര​യ്ക്ക​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഇ​രു​ട്ടു​കു​ത്തി വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ് ജേ​താ​വാ​യി. കു​റു​പ്പ്പ​റ​മ്പ​ന്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ജ​ലോ​ത്സ​വ പൊ​തു സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യും ജ​ലോ​ത്സ​വ ഉ​ദ്ഘാ​ട​നം റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ച്ചു. എ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​ര്‍ വി​ളം​ബ​ര സ​ന്ദേ​ശം ന​ല്‍​കി. പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ റ്റി.​സി. മോ​ഹ​ന​ന്‍ തേ​ന്നി​ശേ​രി മാ​സ്റ്റ​ര്‍ ഓ​ഫ് സെ​റി​മ​ണി നി​വ​ഹി​ച്ചു. ബി​ഷ​പ് തോ​മ​സ് കെ. ​ഉ​മ്മ​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ചെ​യ​ര്‍​മാ​ന്‍ ഷാ​ജി ക​റു​ക​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി​ജി​ന്‍ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു വ​ലി​യ​വീ​ട​ന്‍, ജോ​ളി ഈ​പ്പ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ചു വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വ സ​മി​തി​യു​ടെ പ്ര​ഥ​മ ജീ​വ​കാ​രു​ണ്യ അ​വാ​ര്‍​ഡ് നേ​ടി​യ ആ​ര്‍​സി ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും, കു​ട്ട​നാ​ട് എം​എ​ല്‍​എ​യു​മാ​യ റെ​ജി ചെ​റി​യാ​ന് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ ബി​ജു പ​റ​മ്പു​ങ്ക​ല്‍ അ​വാ​ര്‍​ഡ് ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews Napoleon Emerges

Recent News

Corehub Up