x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ജ്വ​ല​മാ​യി വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ന​ത്താ​ലെ ഫെ​സ്റ്റ്


Published: December 21, 2025 08:07 AM IST | Updated: December 21, 2025 08:09 AM IST

വ​ട​ക്കാ​ഞ്ചേ​രി: ന​ത്താ​ലെ ഫെ​സ്റ്റ് വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​ത്തെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി. ക്രി​സ്മ​സി​നെ​യും പു​തു​വ​ത്സ​ര​ത്തെ​യും വ​ര​വേ​ൽ​ക്കാ​ൻ ന​ഗ​ര​സ​ഭ​യും വി​വി​ധ ഉ​ത്സ​വ​ക്ക​മ്മി​റ്റി​ക​ളും വ്യാ​പാ​ര​സ​മൂ​ഹ​വും ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ​യും നേ​തൃ​ത്വം​ന​ൽ​കി​യ ന​ത്താ​ലെ ഫെ​സ്റ്റാ​ണ് വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​ത്തെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി​യ​ത്.


ഓ​ട്ടു​പാ​റ സി​എ​സ്ഐ പ​ള്ളി പ​രി​സ​ര​ത്തു​നി​ന്നു ആ​രം​ഭി​ച്ച സാം​സ്ക‌ാ​രി​ക ഘോ​ഷ​യാ​ത്ര സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും സം​ഗീ​ത​വും കാ​ണി​ക​ൾ​ക്കാ​യി ദൃ​ശ്യ​വി​രു​ന്നു​മൊ​രു​ക്കി. ക്രി​സ്മ​സ് പാ​പ്പാ​മാ​ർ നൃ​ത്തം ചെ​യ്തു.

സാ​ന്‍റാ​ക്ലോ​സു​മാ​ർ ഘോ​ഷ​യാ​ത്ര​യി​ൽ മ​ധു​ര​വും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം​ചെ​യ്തു. കു​ട്ടി​ക​ളു​ടെ സൈ​ക്കി​ൾ റാ​ലി​യും മാ​ലാ​ഖ വേ​ഷ​മി​ട്ട കു​ഞ്ഞു​ങ്ങ​ളും ന​വ്യാ​നു​ഭ​വ​മാ​യി. വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ത്തി​യ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം കെ ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു.


സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ഷ​പ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ ക്രി​സ്മ​സ് സ​ന്ദേ​ശം​ന​ൽ​കി. കാ​രു​ണ്യ​സ്പ​ർ​ശ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം പി.​എ​ൻ. സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.


കൗ​ൺ​സി​ല​ർ സി​ന്ധു സു​ബ്ര​ഹ്മ​ണ്യ​ൻ ന​ത്താ​ലെ കി​റ്റ് വി​ത​ര​ണം ചെ​യ്തു. പി.​എ​ൻ. വൈ​ശാ​ഖ്, വി. ​സു​രേ​ഷ് കു​മാ​ർ, പി.​എ​ൻ. ഗോ​കു​ല​ൻ, അ​ജീ​ഷ് ക​രി​ക്കി​ട​ക​ത്ത്, ജോ​ണി തൈ​ക്കാ​ട്ടി​ൽ, ഫ്രാ​ൻ​സി​സ് വ​ട​ക്ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ. ​തോ​മ​സ് ചാ​ണ്ടി, ഫാ. ​സാ​ബു ചെ​റി​യാ​ൻ, ജോ​യ് ചി​റ്റി​ല​പ്പി​ള്ളി, പി.​എ​ൽ. ബെ​സി, അ​ബ്ര​ഹാം മ​ണ്ട​മ്പാ​ൽ, പോ​ൾ പി.​രാ​മ​നാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. അ​ജി​ത്കു​മാ​ർ മ​ല്ല​യ്യ സ്വാ​ഗ​ത​വും ഫ്രാ​ൻ​സി​സ് ലൂ​വി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishashesham Carolina shines

Recent News

Corehub Up