കാരംസ്
വെണ്ണിക്കുളം: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്കൂള്‍തല കാരംസ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന സിഐഎസ്സിഇ ദേശീയ കാരംസ് ചാമ്പ്യന്‍ഷിപ്പിന് വെണ്ണിക്കുളം ബഥനി അക്കാദമിയില്‍ തുടക്കമായി. 26 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തോടൊപ്പം കായികരംഗത്തും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ആന്റോ ആന്റണി എംപി പറഞ്ഞു.
ബഥനി അക്കാദമി പ്രിന്‍സിപ്പൽ മേരി ഷീബാ മാത്യൂസിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എഎസ്റ്റിഎസ്സി കേരള റീജണല്‍ സെക്രട്ടറി ഫാ. ഷിനോ കളപ്പുരയ്ക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം സതീഷ് ബാബു, ബഥനി അക്കാദമി സ്ഥാപക ചെയര്മാന് ഡോ. മാത്യൂസ് ചാക്കോ, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍ പൈക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി പി. ഏബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗം അലക്സാണ്ടര്‍ വര്‍ഗീസ്, ജോയല്‍ യോഹാന്‍ അജി, മേഘ ആന്‍ സാം എന്നിവര്‍ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.
Tags : Nattuvishesham DistrictNews DeepikaNews Carrom Championship