പാലാ മൂന്നാനിയിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് സ്ക്വയറില്‍ നഗരസഭാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടോജി തോമസ്, വൈ
പാലാ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജിലെ എന്‍സിസി നേവല്‍ വിംഗിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് സ്ക്വയറില്‍ ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടോജി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സാല്‍വിന്‍ കെ. തോമസ്, ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ്, സെക്രട്ടറി സാംജി പഴയപറബില്, കൗണ്‍സിലര്‍മാരായ ബിജു വരിക്കയാനി, സിജി ടോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍സിസി നേവല്‍ വിംഗ് അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ സബ് ലെഫ്. ഡോ. അനീഷ് സിറിയക്, കേഡറ്റ് ക്യാപ്റ്റന്‍ ജയിന് ടോമി, ജോണ്‍ സജി, പി.എം. ബാസ്റ്റിന്, സാന്ദ്ര സാജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
അഹിംസാദിനാചരണം
പാലാ: മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാര്ഷികദിനമായ നാളെ പാലായില്‍ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്ര അഹിംസാദിനാചരണവും പുഷ്പാര്‍ച്ചനയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള സ്നേഹാദരവും സംഘടിപ്പിക്കും. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടികള്‍.
മൂന്നാനി ഗാന്ധി സ്ക്വയറില്‍ രാവിലെ പത്തിന് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് അധ്യക്ഷത വഹിക്കും. പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നടന് ജയന് ചേര്‍ത്തല മുഖ്യാതിഥിയാവും. പാലാ ഡിവൈഎസ്പി കെ. സദന്, നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജു മാത്യുസ്, ചാവറ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പോള്‍സണ്‍ കൊച്ചുകാണിയാംപറമ്പില്, നഗരസഭാ കൗണ്‍സിലര്‍മാര്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags : NattuVishesham DistrictNews