കരിങ്കൊടി കാണിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
നെടുമങ്ങാട് : മന്ത്രി ഒ.ജെ. ജനീഷിനെ കരിങ്കൊടി കാണിച്ചു. വഴിയിൽ തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ആര്യനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡൽ കരസ്ഥമാക്കിയ വിദർശയ്ക്ക് പൗരസ്വീകരണം ഏർപ്പെടുത്തിയിരിന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിയെ ഇന്നലെ ഉച്ചക്ക് 12ഓടെ ആര്യനാട് വെള്ളനാട് റോഡിൽവച്ചു ബിജെപി പ്രവർത്തകർ വഴിയിൽ തടയാൻ ശ്രമിക്കുകയായിരിന്നു.
Tags : Nattuvishesham DistrictNews DeepikaNews