ഉപജില്ലയിൽ നടന്ന ശാസ്ത്രമേളയിൽ എൽപി വിഭാഗത്തിൽ മികച്ച നേട്ടവുമായി ലിറ്റിൽ ഫ്ലവർ എൽപി സ്കൂൾ പുറക്കാട്.
അമ്പലപ്പുഴ: കേരള സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് അമ്പലപ്പുഴ ഉപജില്ലയിൽ നടന്ന ശാസ്ത്രമേളയിൽ എൽപി വിഭാഗത്തിൽ മികച്ച നേട്ടവുമായി ലിറ്റിൽ ഫ്ലവർ എൽപി സ്കൂൾ പുറക്കാട്. വർക്ക് എക്സ്പീരിയൻസിൽ ഓവറോൾ ഒന്നാം സ്ഥാനവും സയൻസ് മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടിയാണ് ലിറ്റിൽ ഫ്ലവറിലെ ചുണക്കുട്ടികൾ വീണ്ടും ചരിത്രം എഴുതിയത്.
സ്കൂൾ പ്രഥമ അധ്യാപിക സിസ്റ്റർ ഗ്രേസമ്മ ജേക്കബിന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും മാതാപിതാക്കളുടെയും മേൽനോട്ടത്തിലുള്ള ചിട്ടയായ പരിശീലനത്തോടൊപ്പം കുട്ടികളുടെ ആത്മാർത്ഥമായ പ്രകടനം കൂടി ചേർന്നപ്പോഴാണ് സ്കൂളിന് ഈ വിജയം നേടാനായത്.
Tags : NattuVishesham DistrictNews