x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെഡിക്കൽ കോളജ് ആശുപത്രി സിസി ടിവി പ്രവർത്തനരഹിതം

വെബ് ഡെസ്ക്
Published: October 1, 2026 12:27 AM IST | Updated: October 1, 2026 12:27 AM IST

പ്രതീകാത്മക ചിത്രം

ഗാ​​ന്ധി​​ന​​ഗ​​ർ : മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ സി​​സി​​ടി​​വി​​ക​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ത​​ക​​രാ​​റി​​ലെ​​ന്ന് പ​​രാ​​തി. ക​​ഴി​​ഞ്ഞ ദി​​വ​​സം കാ​​ർ​​ഡി​​യോ​​ള​​ജി ഒ​​പി വി​​ഭാ​​ഗ​​ത്തി​​ന് സ​​മീ​​പ​​ത്തെ മാ​​വി​​ൻ ചു​​വ​​ട്ടി​​ൽ​​നി​​ന്നു ഹെ​​ൽ​​മെറ്റു​​ക​​ൾ മോ​​ഷ​​ണം പോ​​യി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് സി​​സി​​ടി​​വി​​ക​​ൾ പ്ര​​വ​​ർ​​ത്ത​​ന​ക്ഷ​​മ​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

വാ​​ഹ​​ന പാ​​ർ​​ക്കിം​​ഗി​​ലേ​​ത​​ട​​ക്കം പ​​ല കാ​​മ​​റ​​ക​​ളും പ്ര​​വ​​ർ​​ത്ത​​ന ര​​ഹി​​ത​​മാ​​ണ്. പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​യ്ക്ക് ആ​​വ​​ശ്യ​​മാ​​യ സ്റ്റോ​​റേ​​ജ് ക​​പ്പാ​​സി​​റ്റി​​യും ഇ​​ല്ലെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. മു​​ൻ കാ​​ല​​ങ്ങ​​ളി​​ൽ ആ​​ശു​​പ​​ത്രി വ​​ള​​പ്പി​​ൽ​​നി​​ന്നും ബൈ​​ക്കും ഹെ​​ൽ​​മെ​​റ്റു​​ക​​ളും നി​​ര​​വ​​ധി ത​​വ​​ണ മോ​​ഷ​​ണം പോ​​യ സം​​ഭ​​വ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്. തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി വ​​ള​​പ്പി​​ൽ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ച്ച​​തോ​​ടെ​​യാ​​ണ് മോ​​ഷ​​ണ​​ങ്ങ​​ൾ കു​​റ​​ഞ്ഞ​​ത്. നി​​ല​​വി​​ൽ

പ​​ല​​സ്ഥ​​ല​​ങ്ങ​​ളി​ലെ​യും സി​സി‌​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് മോ​​ഷ​​ണം സം​​ബ​​ന്ധി​​ച്ചു​ള്ള പ​രാ​തി​ക​ളി​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ൻ പൊ​ലി​സി​നെ​യും വ​​ല​​യ്ക്കു​​ന്നു​​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up