x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ളി​യെ ട്രാ​ൻ​സ്പോ​ർ​ട്ട് ഹ​ബ്ബാ​ക്കി മാ​റ്റുമെന്നു മ​ന്ത്രി സി.​പി. ജോ​ൺ

വെബ് ഡെസ്ക്
Published: October 1, 2026 12:36 AM IST | Updated: October 1, 2026 12:36 AM IST

ടൂ​റി​സം ബോ​ട്ട് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി സി.​പി. ജോ​ൺ നി​ർ​വ​ഹി​ക്കു​ന്നു.

വ​ലി​യ​തു​റ: വേ​ളി കേ​ന്ദ്രീ​ക​രി​ച്ച് ഗ​താ​ഗ​ത വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ വ​ലി​യ വി​ക​സ​ന സാ​ധ്യ​ത​ക​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും ഭാ​വി​യി​ൽ വേ​ളി​യെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ട്രാ​ൻ​സ്പോ​ർ​ട്ട് ഹ​ബ്ബാ​യി മാ​റ്റു​മെ​ന്നും മ​ന്ത്രി സി.​പി. ജോ​ൺ.

സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ളി ടൂ​റി​സം വി​ല്ലേ​ജി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പു​തി​യ പാ​സ​ഞ്ച​ർ കം ​ടൂ​റി​സം ബോ​ട്ട് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ വി.​വി. രാ​ജേ​ഷ് ആ​ദ്യയാ​ത്രി​ക​നാ​യ രാ​ജു​വി​ന് ടി​ക്ക​റ്റ് കൈ​മാ​റി.

കെ​എ​സ്ആ​ർ​ടി​സി​യും ജ​ല​ഗ​താ​ഗ​ത വ​കു​പ്പും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്രം കൈ​മാ​റു​ക​യും ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തി​നുശേ​ഷം മ​ന്ത്രി​യും ബോ​ട്ടി​ൽ യാ​ത്ര ചെ​യ്തു. വെ​ട്ടു​കാ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ കി​ൻ​സി എ​വി​ൻ, ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ജെ.​ഒ. അ​രു​ൺ, കെ​ടി ഡിസി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​മി​ത്കു​മാ​ർ ഠാ​ക്കൂ​ർ, ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കു​ട്ട​നാ​ട് പാ​ക്കേ​ജ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ (ഇ​ൻ ചാ​ർ​ജ്) അ​രു​ൺ കെ. ​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പാ​ർ​വ​തി പു​ത്ത​നാ​റി​ലൂ​ടെ വേ​ളി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് ക​ഠി​നം​കു​ളം കാ​യ​ൽവ​രെ​യും തി​രി​ച്ചു​മു​ള്ള റൗ​ണ്ട് ട്രി​പ്പ് ബോ​ട്ട് സ​ർ​വീ​സി​നാ​ണ് തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ സോ​ളാ​ർ ബോ​ട്ടാ​ണ് സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up