x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ൺ ത​ട്ടി​പ്പി​നി​ര​യാ​യ കു​ടും​ബം ക​ട​ക്കെ​ണി​യി​ലെ​ന്ന്

വെബ് ഡെസ്ക്
Published: October 1, 2026 12:40 AM IST | Updated: October 1, 2026 12:40 AM IST

പ്രതീകാത്മക ചിത്രം

ക​ല്ല​മ്പ​ലം: പി​എം​ഇ​ജി​പി ലോ​ൺ വാ​ഗ്ദാ​നം ചെ​യ്തു ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ പൊ​ലി​സ് പ്ര​തി​ക​ൾ​ക്കൊ​പ്പ​മെ​ന്ന് ആ​ക്ഷേ​പം. മീ​നാ​ട് ചി​റ​ക്ക​ര ക​ല്ലി​ങ്ക​ൽ വീ​ട്ടി​ൽ പ്ര​സ​ന്ന​കു​മാ​രി അ​മ്മ​യും കു​ടും​ബ​വു​മാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

10 വ​ർ​ഷ​ത്തോ​ളം വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​സ​ന്ന​കു​മാ​രി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി ഉ​പ​ജീ​വ​ന​ത്തി​നാ​യി കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​യി ലോ​ണി​ന് ശ്ര​മി​ക്ക​വെ​യാ​ണ് ത​ഴു​ത്ത​ല സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​ത്. യു​വ​തി ഇ​വ​രെ സ​മീ​പി​ക്കു​ക​യും ഈ​ടി​ല്ലാ​തെ 10 ല​ക്ഷം രൂ​പ​യു​ടെ ലോ​ൺ ശ​രി​യാ​ക്കാ​മെ​ന്ന ഉ​റ​പ്പ് ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പ​ത്തു പേ​ര്‍ വീ​തം അ​ട​ങ്ങു​ന്ന ര​ണ്ടു ഗ്രൂ​പ്പി​നാ​യി ആ​ളൊ​ന്നി​ന് 10 ല​ക്ഷം രൂ​പ വ​ച്ചു ര​ണ്ടു​കോ​ടി രൂ​പ ലോ​ൺ അ​നു​വ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ലോ​ൺ ന​ൽ​കു​ന്ന ബാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്നു ധ​രി​പ്പി​ച്ചു പോ​ള​യ​ത്തോ​ട് സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു യു​വ​തി​യെ പ​രി​ച​യ​പ്പെ​ടു​ത്തി ഇ​രു​വ​രും ചേ​ർ​ന്നാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ലോ​ൺ പ്രോ​സ​സിം​ഗ് ഫീ​സെ​ന്നും ആ​ദ്യ ഗ​ഡു​വെ​ന്നും പ​റ​ഞ്ഞ് പ​ല​പ്പോ​ഴാ​യി ഇ​വ​രി​ൽ നി​ന്നും 15 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്തെ​ന്നും തു​ട​ർ​ന്ന് ലോ​ൺ ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചു​വെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ലാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

ഗ്രൂ​പ്പ് ലോ​ണി​നാ​യി 20 പേ​രെ ചേ​ർ​ക്കാനാ​യി പ്ര​സ​ന്ന​കു​മാ​രി​മ​ക്ക​ളെ​ക്കൂ​ടാ​തെ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ലോ​ൺ കി​ട്ടാ​തെ വ​ന്ന​തോ​ടെ ഇ​വ​രി​ൽ​നി​ന്നും വാ​ങ്ങി​യ തു​ക തി​രി​കെ ന​ൽ​കേ​ണ്ട ബാ​ധ്യ​ത​യും പ്ര​സ​ന്ന​കു​മാ​രി​ക്കാ​യി. ഇ​തോ​ടെ​യാ​ണ് പ്ര​സ​ന്ന​കു​മാ​രി വ​ലി​യ ക​ട​ക്കെ​ണി​യി​ലാ​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up