പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവുകൾ നികത്തുക, ആശുപത്രിയിലെ കെട്ടിട നിർമാണം പൂർത്തീകരിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശുപത്രിയിലേക്ക് എൻഡിഎ മാർച്ചും ധർണയും നടത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി സോജ അധ്യക്ഷത വഹിച്ചു. കെ.വി. അജി, കൂട്ട ജയപ്രകാശ്, ശ്രീകുമാർ കൂടത്തിൽ, മനോഹരൻ വയോറ, സന്തോഷ് സ്റ്റീഫൻ, ടി എസ് ഷിനോജ്, സി. ആദർശ്, അരുൺ ഭരത്,പ്രജിത്ത് ചാലാറത്ത്,മിനി ,ഹരിദാസ്,ബാബു ,ജയ്സൺ എന്നിവർ പ്രസംഗിച്ചു.
Tags : nattu visheshsam NDA marches Taluk Hospital