x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​യ്ത്ര​യി​ൽ അ​പ​സ്മാ​ര ചികിത്സയിൽ പു​തി​യ മു​ന്നേ​റ്റം


Published: June 4, 2026 05:36 AM IST | Updated: June 4, 2026 05:36 AM IST

മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ൽ അ​പ​സ്മാ​ര രോ​ഗി​ക​ളു​ടെ ചി​കി​ത്സ, പി​ന്തു​ണ, ബോ​ധ​വ​ത്ക​ര​ണം, വി​ദ​ഗ്ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്ന സ​മ​ഗ്ര സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​

കോ​ഴി​ക്കോ​ട്: അ​പ​സ്മാ​ര രോ​ഗി​ക​ളു​ടെ ചി​കി​ത്സ, പി​ന്തു​ണ, ബോ​ധ​വ​ത്ക​ര​ണം, വി​ദ​ഗ്ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്ന സ​മ​ഗ്ര സം​രം​ഭ​ങ്ങ​ളാ​യ ‘എ​പ്പി​ലു’, ‘എ​പ്പി​റ്റോം’ എ​ന്നി​വ മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ലോ​ഞ്ച് ചെ​യ്തു.
അ​പ​സ്മാ​ര ചി​കി​ത്സാ​രം​ഗ​ത്തെ പ്ര​മു​ഖ വി​ദ​ഗ്ധ​രാ​യ ഡോ. ​ദി​നേ​ഷ് നാ​യി​ക്കും വീ​ണ നാ​യ​ക്കും ചേ​ർ​ന്നാ​ണ് എ​പ്പി​റ്റോം നെ​റ്റ്‌​വ​ർ​ക്ക് അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. അ​പ​സ്മാ​ര രോ​ഗി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വി​വ​ര​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന സ്മാ​ർ​ട്ട് ഡി​ജി​റ്റ​ൽ കൂ​ട്ടു​കാ​ര​നാ​യ ‘എ​പ്പി​ലു’ സി​നി​മാ​താ​രം മ​നോ​ജ് കെ. ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ലെ ന്യൂ​റോ​സ​യ​ൻ​സ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ച്ചി​ൻ സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, മേ​യ്ത്ര​യെ കേ​ന്ദ്ര​മാ​ക്കി ബി​എം​എ​ച്ച് കെ​യ​ർ ഗ്രൂ​പ്പി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളെ​യും, രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള അ​പ​സ്മാ​ര വി​ദ​ഗ്ധ​രെ​യും,അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ളെ​യും, ഗ​വേ​ഷ​ണ കൂ​ട്ടാ​യ്മ​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സ​മ​ഗ്ര അ​പ​സ്മാ​ര ശൃം​ഖ​ല​യാ​ണ് എ​പ്പി​റ്റോം. ചി​കി​ത്സ, അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഗ​വേ​ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് ഈ ​ശൃം​ഖ​ല രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​പ്പി​ലു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, അ​പ​സ്മാ​ര രോ​ഗി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും 9292922233 എ​ന്ന ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റി​ലൂ​ടെ വോ​യ്സ് ബോ​ട്ട് സേ​വ​ന​വും വാ​ട്സ്ആ​പ്പ് ചാ​റ്റ് ബോ​ട്ട് സേ​വ​ന​വും ല​ഭ്യ​മാ​കും.​ഡോ. നീ​ലേ​ഷ് കു​റു​വാ​ലെ, ഡോ. ​അ​ജ​യ് അ​സ്ര​ണ്ണ, ബി​എം​എ​ച്ച് കെ​യ​ർ ഗ്രൂ​പ്പ് സി​ഇ​ഒ. ഹ​രീ​ഷ് മ​ണി​യ​ൻ, മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ന്‍റെ സി​ഇ​ഒ. നി​ഹാ​ജ് ജി. ​മു​ഹ​മ്മ​ദ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ജി​ജോ വി ​ചെ​റി​യാ​ൻ, ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ വി​ദ​ഗ്ധ​ർ, ഗ​വേ​ഷ​ക​ർ, ആ​രോ​ഗ്യ​രം​ഗ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up