കായംകുളം: കെപി റോഡ് വഴിയുള്ള കായംകുളം-തെങ്കാശി കെഎസ്ആർടിസി സർവീസിന് പുതിയ ബസ് അനുവദിച്ചു. ഇന്നലെ മുതൽ പുതിയ ബസ് ഓടിത്തുടങ്ങി.
കഴിഞ്ഞ പത്തു വർഷമായി നിലവിൽ സർവീസ് നടത്തിയിരുന്ന ബസിന് പകരമായിട്ടാണ് പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് അനുവദിച്ചത്. മ്യൂസിക് സിസ്റ്റം, ടിവി, ഇൻഫോടെയിൻമെന്റ് സിസ്റ്റം, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ സൗകര്യങ്ങളുമായിട്ടാണ് പുതിയ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
Tags : nattu vishesham New bus Kayamkulam-Thenkashi