പ്രതീകാത്മക ചിത്രം
തൊടുപുഴ: സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന തരത്തില്‍ പൊതുമേഖലാ ആശുപത്രികളിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ഒപി കൗണ്ടര്‍ തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.
ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഒപി കൗണ്ടര്‍ സാധാരണക്കാരായ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യവും ആശ്വാസവും നല്‍കുമെന്ന് അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈനി റെജി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, ആശുപത്രി സൂപ്രണ്ട് ഡോ. സാം പോള്‍, നഗരസഭ കൗണ്‍സിലര്‍ പി.എ. ഷാഹുല്‍ ഹമീദ്, ആര്‍എംഒ ഡോ. ആദര്‍ശ്, എച്ച്എംസി അംഗങ്ങളായ ബ്ലയിസ് ജി. വാഴയില്‍, സി.എസ്. മഹേഷ്, ടി.കെ. നവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.