ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിക്കുന്നു.
പായിപ്പാട്: പായിപ്പാട് അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് സംഘം പുതിയതായി ആരംഭിക്കുന്ന കര്‍ഷകമിത്രം, വ്യാപാരി മിത്രം എന്നീ വായ്പാ പദ്ധതികളും കൃഷി ഉത്പാദന ഉപാധികള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ഇന്‍പുട്ട് സെന്ററും മുന്‍എംഎല്‍എ ജോബ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ബികോം പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില പ്രസന്നന് ആദരിച്ചു. സഹകരണസംഘം പ്രസിഡന്റ് സജി ജോണ്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ത്രേസ്യാമ്മ മാത്യു, വാര്‍ഡ് മെംബര്‍ മനോജ് എഴുവന്താനം, സംഘം സെക്രട്ടറി ജസ്റ്റിന് ജോസഫ്, വൈസ് പ്രസിഡന്റ് എ.എന്‍. സാബുക്കുട്ടന്‍, ലിസി തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews