കാഞ്ഞങ്ങാട്: സംസ്ഥാന സര്ക്കാര് ജീവനക്കാരുടെ ക്ഷാമബത്ത, ലീവ് സറണ്ടര് ഉള്പ്പെടെയുള്ള കോടി കുടിശിക അടുത്ത സര്ക്കാരിന്റെ ചുമലില് കെട്ടിവച്ച ഉത്തരവിനെതിരെയും ഡാറ്റ ചോര്ത്തി ജീവനക്കാരെ വില്പന ചരക്കാക്കുന്നതിനെതിരെയും എന്ജിഒ അസോസിയേഷന് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര് ബ്രാഞ്ച് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില് മാന്തോപ്പ് മൈതാനിയില് സായാഹ്ന സദസ് നടത്തി.
കെപിസിസി ജനറല് സെക്രട്ടറി ഹക്കീം കുന്നില് ഉദ്ഘാടനം ചെയ്തു. അശോകന് കരുവാച്ചേരി അധ്യക്ഷത വഹിച്ചു. സുരേഷ് പെരിയങ്ങാനം, എം.വി. നിഗീഷ്, ബ്രിജേഷ് പൈനി, കെ.വി. സജീഷ്കുമാര്, കെ. ജയകുമാര്, റെനില്സന് കെ. തോമസ്, എം. വിജയകുമാര്, രതീഷ് പെരിയങ്ങാനം, വിനോദ് പി. രാജന്, സുബിന്രാജ്, എം.വി. ശ്രീജ, കെ. പ്രസീത, കെ. അജിത എന്നിവര് പ്രസംഗിച്ചു. ഷഫീക്ക് തൃക്കരിപ്പൂര് സ്വാഗതവും എം.വി. രാജീവന് നന്ദിയും പറഞ്ഞു.
Tags : nattu visheshsam NGO Assoc Evening Meeting