x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 02:40 AM IST | Updated: July 30, 2026 02:40 AM IST

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു.

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​വ​കു​പ്പി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഡി​എം​ഒ ഓ​ഫീ​സി ഉ​പ​രോ​ധി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ർ, മാ​ര​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള​വ​ർ, പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ, വി​ധ​വ​ക​ൾ, വ​നി​ത​ക​ൾ എ​ന്നി​വ​രെ​യ​ട​ക്കം രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​യി സ്ഥ​ലം മാ​റ്റു​ക​യാ​ണെ​ന്ന് എ​ൻ​ജി​ഒ യൂ​ണി​യ​ൻ ആ​രോ​പി​ച്ചു.

ഇ​ന്ന​ലെ ഇ​റ​ങ്ങി​യ അ​ന്തി​മ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​ൽ 48 ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ​മാ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​തെ​ന്നും യൂ​ണി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് പ​രി​ശോ​ധി​ച്ച് ജീ​വ​ന​ക്കാ​രു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചും ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യും മാ​ത്ര​മേ സ്ഥ​ലം മാ​റ്റ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കൂ എ​ന്ന ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

സ​മ​ര​ത്തി​ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ആ​ർ. സ്മി​ത, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത്ത്, പ്ര​സി​ഡ​ന്‍റ് പി.​പി. സ​ന്തോ​ഷ്കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​വി. പ്ര​ജീ​ഷ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. വി​നോ​ദ​ൻ, ടി. ​ഷ​റ​ഫു​ദ്ദീ​ൻ, എം. ​അ​നീ​ഷ് കു​മാ​ർ, കെ. ​ഷീ​ബ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : NGO Union NattuVishasham DistrictNews

Recent News

Corehub Up