x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഓ​ഫി​സ് പ​ടി​ക്ക​ല്‍ എ​ന്‍​ജി​ഒ​എ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 24, 2026 02:50 AM IST | Updated: September 24, 2026 02:50 AM IST

കൈ​നാ​ട്ടി ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫി​സി​ന് മു​മ്പി​ല്‍ എ​ന്‍​ജി​ഒ​എ പ്ര​തി​ഷേ​ധം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: കൈ​നാ​ട്ടി ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ന് മു​മ്പി​ല്‍ എ​ന്‍​ജി​ഒ​എ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വു​ക​ള്‍ അ​ട്ടി​മ​റി​ച്ചും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മ​റി​ക​ട​ന്നും സൂ​പ്ര​ണ്ട് ത​ന്നി​ഷ്ട​പ്ര​കാ​രം തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ട്ട് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്താ​നാ​ണ് സൂ​പ്ര​ണ്ടി​ന്‍റെ ശ്ര​മം. ഇ​തി​നു​പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ഓ​ഫി​സി​ലെ​ത്തി​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ടി. ​പ​ര​മേ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​കെ. ജി​തേ​ഷ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ലൈ​ജു ചാ​ക്കോ, എം. ​ന​സീ​മ, വ​നി​താ ഫോ​റം ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ഗ്ലോ​റി​ന്‍ സെ​ക്യൂ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​ജെ. ഷി​ജു, എം.​വി. സ​തീ​ശ​ന്‍, ജോ​ണ്‍​സ് ജോ​സ​ഫ്, ടി.​എം. സ​നി​ത, ശ്രീ​നു ടി. ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews NGOA

Recent News

Corehub Up