x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​തി​ൻ​ രാ​ജ് ജാ​തി മേ​ൽ​ക്കോ​യ്മ​യു​ടെ ഇ​ര: കെ.​ഇ.​എ​ൻ


Published: April 26, 2026 07:54 AM IST | Updated: April 26, 2026 07:54 AM IST

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​യാ​യ നി​തി​ൻ രാ​ജ് സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ജാ​തി മേ​ൽ​ക്കോ​യ്മ​യു​ടെ ഭാ​ഗ​മാ​യ വി​ചാ​ര​ണ​യു​ടെ ഇ​ര​യാ​ണെ​ന്ന് പ്ര​ഫ. കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്.

കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മ​ഹാ​ത്മാ മ​ന്ദി​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ന്പ​സ് ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ന്പ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യും ഭ​യ​വും ഇ​ല്ലാ​താ​ക്കാ​ൻ കാ​ന്പ​സു​ക​ളു​ടെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ സാ​ധ്യ​മാ​വൂ​വെ​ന്നും കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഒ​രു ദ​ളി​ത് കു​ട്ടി അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​യു​ടെ നേ​ർ​ചി​ത്ര​മാ​ണ് നി​തി​ൻ രാ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ​യെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഡോ. ​മാ​ള​വി​ക ബി​ന്നി പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 88 ശ​ത​മാ​നം പേ​രും ജാ​തി അ​ധി​ക്ഷേ​പം നേ​രി​ടു​ന്നു​ണ്ടെ​ന്ന​ത് പൊ​ള്ളു​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ്. ഇ​തി​ൽ 25 ശ​ത​മാ​നം പേ​രും ആ​ത്മ​ഹ​ത്യ​യെ കു​റി​ച്ച് ചി​ന്തി​ക്കു​ന്നു.

ഇ​ക്കാ​ര്യം സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​തി​ന്‍റെ ചൂ​ണ്ടു​പ​ല​ക​യാ​ണ് നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​മെ​ന്നും ഡോ. ​മാ​ള​വി​ക ബി​ന്നി പ​റ​ഞ്ഞു. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​വ​ലി​സ്റ്റ് ആ​ർ. ഉ​ണ്ണി മാ​ധ​വ​ൻ, ടി. ​ഗം​ഗാ​ധ​ര​ൻ, ഡോ. ​ടി.​കെ. പ്ര​സാ​ദ്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ന​ന്ദ​ജ് ബാ​ബു,കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷി​ത്ത് അ​ശോ​ക​ൻ , വി.​എം.​കൃ​ഷ്ണ​പ്രി​യ, പി.​വി.​രോ​ഷി​ത്, ദീ​പു ബാ​ല​ൻ, പ​രി​ഷ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു നെ​ടു​വാ​ലൂ​ർ, വി.​വി.​ശ്രീ​നി​വാ​സ​ൻ, ആ​ന​ന്ദ് കൈ​ലാ​സം, എം. ​ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ പ്ര​വീ​ൺ രു​ഗ്മ പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​ചി​ത്ര​കാ​ര​ൻ സ​ലീ​ഷ്ചെ​റു​പു​ഴ പ്ര​തി​രോ​ധ ചി​ത്ര​ര​ച​ന ന​ട​ത്തി.

Tags : nattu vishesham Nitin Raj Jatiya Melkoyma

Recent News

Corehub Up