കൊരട്ടി: വിവിധയിനം പൂച്ചെടികൾ, ഫലവൃക്ഷത്തൈകൾ, പച്ചക്കറി - അലങ്കാരത്തൈകൾ എന്നിവയുടെ അപൂർവ ശേഖരവുമായി കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി. റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാങ്ക് ശാഖയുടെ അങ്കണത്തിൽ ഒരുക്കിയ ചന്ത ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എ. ജോജി ഉദ്ഘാടനം ചെയ്തു.
വിദേശി - സ്വദേശി ഇനങ്ങളിലെ ഫലവൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ, വിത്തുകൾ, വിവിധതരം ജൈവ - രാസവളങ്ങൾ, ഗാർഡൻ ടൂൾസ്, കാർഷിക ഉപകരണങ്ങൾ തുടങ്ങി കർഷകർക്കും ഉദ്യാനപ്രേമികൾക്കും പ്രയോജനപ്പെടുന്ന വിപുലമായ ഉൽപ്പന്നങ്ങളാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ചന്തയിൽ ഒരുക്കിയിട്ടുള്ളത്. ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. സുഭാഷ്, സെക്രട്ടറി തീർത്ഥ സുനിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഐ.ജി. ഉമേഷ്കുമാർ, പി.ബി. രാജു, സി.ആർ. സോമശേഖരൻ, വി.ഒ. പൗലോസ്, വി.ആർ. ശിവദാസൻ മാസ്റ്റർ, നളിനി ഗോപിനാഥ്, ഷിമ സുധിൻ, കെ.കെ. ജയൻ, പി.ഒ. ജയൻ, ബിൻസി വിൽസൺ, സിനി അമ്പാടൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
Tags : Nattuvishesham District News