x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ഞ്ഞാ​ർ-​വെ​ട്ടി​പ്പ​റ​മ്പ് റോ​ഡി​ലെ ദു​രി​ത​യാ​ത്ര​യ്ക്ക് അ​റു​തി​യി​ല്ല


Published: July 5, 2026 12:02 AM IST | Updated: July 5, 2026 12:02 AM IST

പൂ​ഞ്ഞാ​ർ-​വെ​ട്ടി​പ്പ​റ​മ്പ് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പൂ​ഞ്ഞാ​ർ-​വെ​ട്ടി​പ്പ​റ​മ്പ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു. മ​ല​ങ്ക​ര ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ണ​മാ​യ പു​നഃ​സ്ഥാ​പ​ന​വും ടാ​റിം​ഗും പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് യാ​ത്രാ​ദു​രി​ത​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ളും ചെ​ളി​ക്കു​ണ്ടു​ക​ളും രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്യു​ന്ന​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ലൂ​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, യാ​ത്ര​ക്കാ​ർ, രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പെ​ാടി​യി​ടാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​സ​മ​യ​ത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​വ​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ തോ​ടെ നി​ർ​മാ​ണ​വും നി​ല​ച്ചു.

വാ​ഗ​മ​ൺ ഭാ​ഗ​ത്തു​നി​ന്ന് പൂ​ഞ്ഞാ​റി​ലേ​ക്കു​ള്ള പ്ര​ധാ​ന ബ​ദ​ൽ​പാ​ത​യാ​യ ഈ ​റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. മ​ഴ​ക്കാ​ലം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ് എ​ത്ര​യും വേ​ഗം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ച് ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു.

Tags : Nattuvishesham District news

Recent News

Corehub Up